GeneralLatest NewsNEWSTV Shows

നടി രഞ്ജുഷ മേനോന്റെ മരണം പിറന്നാള്‍ ദിനത്തില്‍!! മുറിയിൽ എത്തിയപ്പോൾ തൂങ്ങി നിൽക്കുകയായിരുന്നുവെന്നു പങ്കാളി

ലിവിംഗ് പങ്കാളിയുമായി ശ്രീകാര്യത്തെ ഫ്ളാറ്റിലായിരുന്നു നടിയുടെ താമസം

സിനിമാ സീരിയൽ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗ വാർത്തയുടെ ഞെട്ടലിലാണ് സഹപ്രവർത്തകർ. താരത്തിന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനമാണ് ഇന്ന്. അന്ന് തന്നെ നടിയുടെ വിയോഗ വാർത്തയെന്നതും സുഹൃത്തുക്കളെ വേദനിപ്പിക്കുന്നു.

മരണവാർത്ത വന്നതിന്റെ ‘വളരെ ബോള്‍ഡായ പെണ്‍കുട്ടിയെന്നാണ് രഞ്ജുഷയെക്കുറിച്ച്‌ എല്ലാവര്‍ക്കും പറയാനുള്ളത്. സാമ്പത്തികമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ രഞ്ജുഷയെ അലട്ടിയിരുന്നില്ല. എന്തു പ്രശ്നം വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിച്ച രഞ്ജുഷയുടെ മരണം ഞെട്ടലുണ്ടാക്കിയെന്ന്’ സഹപ്രവർത്തകർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

read also: രാഷ്ട്രീയ ലാഭം നോക്കാതെ, കണക്കുപറയാതെ, ഒരുപാടുപേരെ നെഞ്ചോടു ചേർത്ത് നിർത്തിയ നന്മ നിറഞ്ഞ വ്യക്തിത്വം: സീമ ജി നായർ

കൗമുദി ടിവിയുടെ ‘വരൻ ഡോക്ടറാണ്’ എന്ന സീരിയലിലാണ് രഞ്ജുഷ ഇപ്പോള്‍ അഭിനയിക്കുന്നത്. ടെലിവിഷൻ പരിപാടിയുടെ അവതാരകയായി എത്തിയ രഞ്ജുഷ ക്ലാസ്‌മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് മേരിക്കുണ്ടൊരു കുഞ്ഞാട്, ബോംബെ മാര്‍ച്ച്‌, കാര്യസ്ഥൻ, വണ്‍വേ ടിക്കറ്റ്, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ലിവിംഗ് പങ്കാളിയുമായി ശ്രീകാര്യത്തെ ഫ്ളാറ്റിലായിരുന്നു നടിയുടെ താമസം. ഇന്ന് രാവിലെ 11 മണിയോടെയാണ് രഞ്ജുഷയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പങ്കാളി മുറിയില്‍ എത്തി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചെന്നായിരുന്നു പങ്കാളി പൊലീസിനോട് വ്യക്തമാക്കിയത്. മൃതദേഹം കണ്ടെത്തിയ ഫ്ളാറ്റില്‍ ഫോറൻസിക് സംഘം പരിശോധന നടത്തി.

shortlink

Post Your Comments


Back to top button