GeneralHollywoodLatest NewsNEWSWOODsWorld Cinemas

അഞ്ച് ദിവസം മുന്‍പ് ഹോട്ട് ടബ്ബിന്റെ ചിത്രവുമായി നടൻ, അതേ ടബ്ബില്‍ മുങ്ങി താരത്തിന്റെ മരണം

ചൂടുവെള്ളം നിങ്ങളെ ചുറ്റി നില്‍ക്കുന്നത് സുഖകരമാണോ?

ഫ്രണ്ട്‌സിന്റെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന കഥാപാത്രത്തിലൂടെ ആരാധകപ്രീതി നേടിയ താരമാണ് മാത്യു പെറി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. വീട്ടിൽ ബാത്ത് ടബ്ബിൽ വീണുകിടക്കുകയായിരുന്നു താരം. അദ്ദേഹത്തിൻറെ സഹായിയാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ, ഇപ്പോള്‍ ശ്രദ്ധനേടുന്നത് മാത്യു പെറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച അവസാന ചിത്രമാണ്.

read also: ആശുപത്രിയിലായപ്പോള്‍ തന്നെ തിരിഞ്ഞ് നോക്കിയില്ല, വിവാഹ ജീവിതത്തിൽ സംഭിച്ചതിനെക്കുറിച്ച് കല്പന അന്ന് പറഞ്ഞത്

ഹോട്ട് ടബ്ബില്‍ നിന്നുള്ള ചിത്രമാണ് മാത്യു അഞ്ച് ദിവസം മുന്‍പ് പോസ്റ്റ് ചെയ്തത്. ചൂടുവെള്ളം നിങ്ങളെ ചുറ്റി നില്‍ക്കുന്നത് സുഖകരമാണോ? എന്നാണ് മാത്യു ചോദിച്ചത്. താന്‍ മാറ്റ്മാന്‍ ആണെന്നും കുറിച്ചിട്ടുണ്ട്. അതേ ഹോട്ട് ടബ്ബിൽ വീണായിരുന്നു താരത്തിന്റെ മരണവും.

shortlink

Post Your Comments


Back to top button