GeneralHollywoodLatest NewsNEWSWOODsWorld Cinemas

വീട്ടിനുള്ളിലെ ബാത്ത് ടബ്ബില്‍ നടൻ മാത്യു പെറി മരിച്ച നിലയിൽ: താരത്തിന്റെ അപ്രതീക്ഷിത വിയോഗവേദനയിൽ ‘ഫ്രണ്ട്സ്’ ആരാധകര്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

ഹോളിവുഡിലെ ജനപ്രിയ സീരിസായ ‘ഫ്രണ്ട്സ്’സിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടൻ മാത്യു പെറി മരിച്ച നിലയില്‍. 54 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സില്‍ വസതിയിലെ ബാത്ത് ടബ്ബില്‍ ബോധരഹിതനായാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പെറിയുടെ സഹായിയാണ് അദ്ദേഹത്തെ ബാത്ത് ടബ്ബില്‍ കണ്ടെത്തിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

read also: ‘ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം’: കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം, വൈറലായി ചിത്രം

ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെറി മദ്യത്തിനും വേദനസംഹാരികള്‍ക്കും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചിരുന്നെന്നും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button