BollywoodCinemaGeneralLatest NewsNEWS

എആർ റഹ്മാന്റെ ഏറ്റവും മോശം ​ഗാനം, എന്തിന് അത്തരമൊരു പാട്ട് ചെയ്തു?: നിശിതമായി വിമർശിച്ച് ​ഗായകൻ സോനു നി​ഗം

ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് ​ഗായകന്റെ തുറന്ന് പറച്ചിൽ

ചിഗ്ഗി വിഗ്ഗി എന്ന ഗാനം എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ഏറ്റവും മോശം ​ഗാനമാണെന്ന് ​ഗായകൻ സോനു നി​ഗം. എ ആർ റഹ്മാനെ ഈ ഗാനം രചിച്ചതിന് പരിഹസിക്കുകയും അതിനെ അങ്ങേയറ്റം മോശം ​ഗാനം എന്ന് പറയുകയും ചെയ്തിരിക്കുകയാണ്.

ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് ​ഗായകന്റെ തുറന്ന് പറച്ചിൽ. റെഡ് എഫ്‌എമ്മിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ചിഗ്ഗി വിഗ്ഗി എന്ന ഗാനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, സോനു നിഗം ​​തനിക്ക് ഈ ഗാനം ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തുകയും അത് രചിച്ചതിന് എആർ റഹ്മാനെ പരിഹസിക്കുകയും ചെയ്തിരുന്നു. അതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

എനിക്ക് പാട്ട് ഒട്ടും ഇഷ്ടമല്ല. എന്തുകൊണ്ടാണ് റഹ്മാൻ ഇത്രയും മോശം പാട്ട് ഉണ്ടാക്കിയതെന്ന് എനിക്കറിയില്ല എന്നും സോനു പറഞ്ഞു. എങ്ങനെ  ഇത്രയും മോശം പാട്ട് ഉണ്ടാക്കാൻ കഴിയും? പാട്ടിനായി അദ്ദേഹം എന്നെക്കുറിച്ച് ചിന്തിച്ചത് നന്നായി  , ഞാനാണ് പാടുകയും ചെയ്തത്, പക്ഷേ ഇത് പറയണം എന്ന് തോന്നിയെന്നും സോനു. റഹ്മാന് പാട്ടിന്റെ നിലവാരം വർദ്ധിപ്പിക്കാമായിരുന്നു, പക്ഷെ ചെയ്തില്ല. കുറച്ചെങ്കിലും നിലവാരത്തിലുള്ള ഒരു ഗാനം നിർമ്മിക്കാമായിരുന്നുവെന്നുമുള്ള സൂപ്പർ ഹിറ്റ് ​ഗായകന്റെ തുറന്ന് പറച്ചിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button