GeneralLatest NewsNEWSTV Shows

നേരത്തെ വിവാഹം കഴിച്ചു, മകൻ ഉണ്ടെന്നത് മറച്ചു വച്ചു: പീഡനക്കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം

ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണ് നടന്നതെന്നും ഷിയാസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ദുബായിൽ നിന്നും വരുന്ന സമയത്ത് കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ ഇന്ന് രാവിലെയാണ് പൊലീസ് ചന്തേരയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ ആരോപണങ്ങൾ ഷിയാസ് നിഷേധിച്ചു. നേരത്തെ വിവാഹം കഴിച്ചതാണെന്നും മകൻ ഉണ്ടെന്നുമുള്ള കാര്യം തന്നിൽ നിന്നും മറച്ചു വെക്കുകയായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയെന്നത് ശരിയാണെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണ് നടന്നതെന്നും ഷിയാസ് ചന്തേര പൊലീസിന് മൊഴി നൽകി.

read also:അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’: പുതിയ ഗാനം പുറത്തിറങ്ങി!

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസ്സുകാരി നൽകിയ പരാതിയിൽ വിവാഹ വാഗ്ദാനം നൽകി 2021 മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രണ്ടുതവണ ഗർഭചിദ്രം നടത്തിയെന്നുമാണ് പറയുന്നത്. ജിംനേഷ്യം പാർട്ടണർ ആക്കാമെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button