CinemaGeneralKeralaLatest NewsMollywoodNEWS

സിനിമാ വിദ്യാർത്ഥികളുടെ പാഠ പുസ്തകമായ, യവനികയും ആദാമിന്റെ വാരിയെല്ലും ഉണ്ടാക്കിയ കെ.ജി.ജോർജ്ജിനെ അറിയാത്തവർ: കുറിപ്പ്

മൈക്ക് കൈമാറാതെ ഞാൻ സാംസാരിച്ചുകൊള്ളാം എന്ന് പറഞ്ഞതിന്റെ അർത്ഥവും ഇപ്പോഴാണ് മനസ്സിലായത്

സംവിധായകൻ കെജി ജോർജിന്റെ വിയോ​ഗത്തിൽ ആളുമാറി അനുശോചനം രേഖപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ട്രോളി ഹരീഷ് പേരടി. സിനിമാ വിദ്യാർത്ഥികളുടെ പാഠ പുസ്തകമായ, യവനികയും ആദാമിന്റെ വാരിയെല്ലും ഉണ്ടാക്കിയ, മലയാളത്തിന്റെ ചലച്ചിത്ര ഘടനക്ക് പുതിയ ആഖ്യാനങ്ങൾ നൽകിയ, കെ.ജി.ജോർജ്ജ് എന്ന ചലച്ചിത്ര പ്രതിഭയെ അറിയില്ലെന്നുള്ളത് തന്നെയാണ് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ സാംസ്കാരിക അപചയം എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

എത്ര ന്യായികരിച്ചാലും കെപിസിസി പ്രസിഡണ്ടിന്, സിനിമാ വിദ്യാർത്ഥികളുടെ പാഠ പുസ്തകമായ, യവനികയും ആദാമിന്റെ വാരിയെല്ലും ഉണ്ടാക്കിയ, മലയാളത്തിന്റെ ചലച്ചിത്ര ഘടനക്ക് പുതിയ ആഖ്യാനങ്ങൾ നൽകിയ, കെ.ജി.ജോർജ്ജ് എന്ന ചലച്ചിത്ര പ്രതിഭയെ അറിയില്ലെന്നുള്ളത് തന്നെയാണ് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ സാംസ്കാരിക അപചയം.

ബോക്സർ മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളമുയർത്തി എന്ന് അനുസ്മരിച്ച പഴയ അതേ കായിക മന്ത്രിയുടെ സ്കൂളിൽ തന്നെയാണോ നിങ്ങളും പഠിച്ചത്. കണ്ണൂരിൽ എത്രയോ നല്ല മനുഷ്യരുണ്ട്, അവരെ പറയിപ്പിക്കല്ലെ, സ്കൂൾ വരാന്തയിലെ കെഎസ് യു – എസ്എഫ്ഐ തല്ലിൽ ആർക്കാണ് കൂടുതൽ പരിക്ക് പറ്റിയതെന്ന് അറിഞ്ഞ് അത് വിജയമായി ആഘോഷിക്കുന്ന ഗുണ്ടാരാഷ്ട്രിയത്തിന് രാഷ്ട്രിയ പാർട്ടികൾ അംഗീകാരം കൊടുത്തതിന്റെ വിലയാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നല്ല പുസ്തക വായനയുള്ള വിഡി.സതീശൻ എന്ന പ്രതിപക്ഷ നേതാവ് മൈക്ക് കൈമാറാതെ ഞാൻ സാംസാരിച്ചുകൊള്ളാം എന്ന് പറഞ്ഞതിന്റെ അർത്ഥവും ഇപ്പോഴാണ് മനസ്സിലായത്, ഏത് പാർട്ടിയായാലും വിവരവും വിദ്യാഭ്യസവുമുള്ളവർ മൈക്ക് ഉപയോഗിക്കട്ടെ, ശബ്ദം കൂടിയാലും കുറഞ്ഞാലും അവർ മൈക്ക് തട്ടിമാറ്റില്ല, മൈക്കിലൂടെ പൊട്ടത്തരങ്ങളും പറയില്ല.

shortlink

Related Articles

Post Your Comments


Back to top button