CinemaLatest News

ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയുടെ യാത്ര ഇനി പുത്തൻ കിയ സോണറ്റിൽ

സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്

നഞ്ചിയമ്മയുടെ ഇനിയുള്ള യാത്രകൾ പുത്തൻ വണ്ടി കിയ സോണറ്റിൽ. പുതുപുത്തൻ കിയ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗായിക നഞ്ചിയമ്മ. ‘അയ്യപ്പനും കോശിയും’ എന്ന മലയാള ചിത്രത്തിലൂടെ പ്രശസ്തയായ ​ഗായികയാണ് നഞ്ചിയമ്മ.

ദേശീയ പുരസ്കാര ജേതാവ് ഗായിക നഞ്ചിയമ്മ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് വാഹനം നഞ്ചിയമ്മ സ്വന്തമാക്കിയത്. ഏകദേശം 9.46 ലക്ഷമാണ് വാഹനത്തിന്റെ വില. സോണറ്റിന്റെ 1.2 പെട്രോൾ എച്ച് ടികെ പ്ലസ് വകഭേദമാണിത്.

സിനിമാ ലോകത്ത് യാതൊരു വിധ എക്സ്പീരിയൻസും ഇല്ലാത്ത നഞ്ചിയമ്മ കലക്കാത്ത എന്ന ​ഗാനത്തിലൂടെ കേരളത്തിന്റെ മുഴുവൻ ഇഷ്ടവും നേടിയെടുക്കുകയായിരുന്നു. നഞ്ചിയമ്മ എഴുതി ആലപിച്ച ‘കലക്കാത്ത’ എന്ന ഗാനം ചിത്രം പുറത്തിറങ്ങിയതിന് ശേഷം വൻ ഹിറ്റായി മാറിയിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. തദ്ദേശീയ സമൂഹങ്ങളുടെ സംസ്‌കാരങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്.

 

 

shortlink

Post Your Comments


Back to top button