CinemaLatest News

നടി സ്നേഹ ബാബു വിവാഹിതയാകുന്നു, വരൻ കരിക്ക് കുടുംബത്തിൽ നിന്നുതന്നെ

ചിത്രം പങ്കുവച്ചാണ് താരം വിവാഹിതയാകാൻ പോകുന്ന കാര്യം അറിയിച്ചത്

നടി സ്നേഹ ബാബു വിവാഹിതയാകുന്നു. വരൻ കരിക്ക് കുടുംബത്തിൽ നിന്ന് തന്നെയുള്ള ആളാണ്.

സാമർത്ഥ്യ ശാസ്ത്രം എന്ന സീരിസിന്റെ ഛായാ​ഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ.

 

അഖിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം വിവാഹിതയാകാൻ പോകുന്ന കാര്യം അറിയിച്ചത്. സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദിയെന്നാണ് സ്നേഹ കുറിച്ചത്.

കരിക്കിലെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ അഭിനേത്രി എന്ന നിലയിൽ തിളങ്ങിയത്. താരത്തിന്റെ പോസ്റ്റിന് താഴെ കരിക്ക് ടീം അം​ഗങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജാവമായ താരം റീൽസുകളിലൂടെയും പ്രശസ്തയാണ്. ആദ്യരാത്രി, ​​ഗാന​ഗന്ധർവ്വൻ, മിന്നൽ മുരളി എന്നീ സിനിമകളിലും താരം വേഷമിട്ടു.

shortlink

Related Articles

Post Your Comments


Back to top button