CinemaLatest News

നേർച്ചപെട്ടി: സിനിമയുടെ ഓഡിയോ ലോഞ്ച് കലൂർ അമ്മ അസോസിയേഷൻ ഹാളിൽ നടന്നു

ജാസി ഗിഫ്റ്റ്, മധു ബാലകൃഷ്ണൻ എന്നിവർ പാടിയ ഗാനങ്ങൾ ആണ് റിലീസ് ചെയ്തത്

നേർച്ചപെട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കലൂർ അമ്മ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. പ്രശസ്ത സംവിധായകൻ സാജൻ ആലുംമൂട്ടിൽ ചിഫ് ഗസ്റ്റായി എത്തിയ ചടങ്ങിൽ വെച്ച് സിനിമയിലെ രണ്ട് ഗാനങ്ങളും പുറത്തിറങ്ങി.

ജാസി ഗിഫ്റ്റ്, മധു ബാലകൃഷ്ണൻ എന്നിവർ പാടിയ ഗാനങ്ങൾ ആണ് റിലീസ് ചെയ്തത്. ബാബു ജോണിന്റെ വരികൾക്ക് സുകുമാരൻ,സിബിച്ചൻ ഇരിട്ടി എന്നിവരാണു ഈണം പകർന്നിരിക്കുന്നത്. പരിപാടിയിൽ വെച്ച് സാജൻ തന്നെയാണ് ഗാനങ്ങൾ റീലീസ് ചെയ്തത്. സ്കൈഗേറ്റ് ഫിലിംസിന്റെ ബാനറിൽ ഉദയകുമാർ നിർമ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു ജോൺ കൊക്കാവയൽ ആണ്.തിരക്കഥ സംഭാഷണം സുനിൽ പുള്ളാട്ട്, ഷാനി നിലാമുറ്റം എന്നിവർ ചേർന്നാണ്.

ജോമോനും ജസ്റ്റീനയും കളിക്കൂട്ടുകാരായിരുന്നു. കുറച്ച് മുതിർന്നപ്പോൾ സൗഹൃദം പ്രണയമായിമാറി.പക്ഷെ സാഹചര്യവശാൽ ജസ്റ്റീനക്ക് കന്യാസ്ത്രീ ആകേണ്ടി വരുന്നു. അപ്പോഴും അവർക്കിടയിൽ ഉണ്ടായിരുന്ന പ്രണയം മരിച്ചിരുന്നില്ല. കന്യാസ്ത്രീയായ ജസ്റ്റീനയോട് ജോമോനുണ്ടായിരുന്ന പ്രണയത്തിന്റ കഥ പറയുകയാണ് ബാബു ജോൺ കൊക്കവയലിന്റെ നേർച്ചപ്പെട്ടിയെന്ന ചിത്രം.മലയാളത്തിലിന്നു വരെ ആരും പറയാൻ ധൈര്യപ്പെടാത്തകഥാ തന്തുവുമായാണ് നേർച്ചപ്പെട്ടിയുടെ വരവ്.

നേർച്ചപ്പെട്ടി എന്ന ചിത്രത്തിൽ ജസ്റ്റിന ആയി വരുന്നത് തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാർ എന്ന ആർട്ടിസ്റ്റ് ആണ്. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായ വരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ. പ്രേക്ഷകർക്ക് ഏറെ പുതുമ നൽകുന്നതാണ് ഇതിന്റെ കഥയും കഥാ പശ്ചാത്തലവും. സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന നേർച്ചപ്പെട്ടി എന്ന ചിത്രം ജൂലൈ 28 ന് തിയേറ്ററിലെത്തും. ദേശീയതലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിന്റെ രംഗത്തി ലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് നായകൻ.

ഉദയകുമാർ, ശ്യാം കൊടക്കാട്,മോഹൻ തളിപ്പറമ്പ്,ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധർ, വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, രാലജ് രാജൻ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്സ്,ജയചന്ദ്രൻ പയ്യന്നൂര്, നസീർ കണ്ണൂർ, ശ്രീവേഷ്കർ, ശ്രീഹരി, പ്രഭുരാജ്, സജീവൻ പാറക്കണ്ടി, റെയ്‌സ് പുഴക്കര, ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ, പ്രസീത അരൂർ, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവൻ, അനഘ മുകുന്ദൻ, ജയിൻ മേരി, പ്രബുദ്ധ സനീഷ്, ശ്രീകല, രതി ഇരിട്ടി, വിദ്യ, ജോയ്‌സി തുടങ്ങിയവർ അഭിനയിക്കുന്നു.

കലാസംവിധാനം ബാലകൃഷ്ണൻ കൈതപ്രം, മേക്കപ്പ് ജയൻ ഏരിവേശി, സ്റ്റിൽസ് വിദ്യൻ കനത്തിടം, ക്യാമറ റഫീഖ് റഷീദ്, അസോസിയേറ്റ് ഡയറക്ടർ മനോജ് ഗംഗാധർ,അസിസ്റ്റന്റ് ഡയറക്ടേഴ്സ് രാല് ജ് രാജൻ, ആരാധ്യരാകേഷ്, പി ആർ ഓ: സുനിത സുനിൽ, ഗായകർ മധു ബാലകൃഷ്ണൻ, ജാസി ഗിഫ്റ്റ്,  പശ്ചാത്തല സംഗീതം സിബു സുകുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗിരീഷ് തലശ്ശേരി, പ്രൊഡക്ഷൻ കാൺട്രോളർ വിനോദ് പാടിച്ചാൽ.

shortlink

Related Articles

Post Your Comments


Back to top button