BollywoodCinemaLatest NewsWOODs

ഈ സമയത്ത് സാഹസികത അരുത്, മഴക്കെടുതികളും പ്രളയവും തമാശയല്ല: കങ്കണ

തുടർച്ചയായി മഴ നിർത്താതെ പെയ്യുന്നതിനാൽ ഇനിയും ദുരന്തങ്ങളുണ്ടാകാം

ഹിമാചലിൽ കനത്ത മഴയവും പ്രളയവും തുടരുന്നതിനിടെ സാഹസികതക്കായി ഹിമാചലിലേക്ക് പോകരുതെന്ന് നടി കങ്കണ.

ഹിമാചലിലാണ് നടി ജനിച്ചതും വളർന്നതും. തുടർച്ചയായി മഴ നിർത്താതെ പെയ്യുന്നതിനാൽ ഇനിയും ദുരന്തങ്ങളുണ്ടാകാം, കനത്ത പ്രളയത്തിലേക്ക് പോകരുതെന്നും നടി കുറിച്ചു.

എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതരായി തുടരുക, സാഹസികത കാണിക്കുവാൻ പറ്റിയ സമയമിതല്ലെന്നും നടി മുന്നറിയിപ്പ് നൽകി.

കനത്ത പ്രളയവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്ന ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം മഴക്കെടുതിയിലും പ്രളയത്തിലും നിരവധിപേർക്ക് ജീവൻ നഷ്ടമായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button