CinemaLatest NewsMollywoodWOODs

ഇൻസ്റ്റ​ഗ്രാമിലെ സൂപ്പർ താരം, മില്ല്യണുകൾ പിന്തുടരുന്ന പത്താം ക്ലാസുകാരി: നിവേദ്യ സിനിമയിലേക്ക്

ലക്ഷക്കണക്കിന് ആളുകളാണ് നിവേ​ദ്യയെ പിന്തുടരുന്നത്

ഇൻസ്റ്റ​ഗ്രാമിലെ മിന്നും താരമാണ് നിവേദ്യ ആർ ശങ്കർ എന്ന മിടു മിടുക്കി. മില്യൺ കണക്കിന് ആരാധകരാണ് ഇൻസ്റ്റ​ഗ്രാമിൽ താരത്തെ പിന്തുടരുന്നത്.

പത്താം ക്ലാസുകാരിയാണ് നിവേദ്യ. തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുപോലും ലക്ഷക്കണക്കിന് ആളുകളാണ് നിവേ​ദ്യയെ പിന്തുടരുന്നത്.

3 മില്യണോളം ആളുകളാണ് ഈ പത്താം ക്ലാസുകാരിയെ ഇൻസ്റ്റയിൽ പിന്തുടരുന്നത്. ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലാണ് നിവേദ്യ അഭിനയിക്കുന്നത്.

ചിത്രത്തിൽ ഹണി റോസ്, ​ഗൗരി നന്ദ എന്നിവരാണ് നായികമാരാകുന്നത്. ടിക് ടോക്കിലൂടെയും പിന്നീട് ഇൻസ്റ്റ​ഗ്രാം റീൽസുകളിലൂടെയുമാണ് നിവേദ്യ പ്രശസ്തിയിലേക്കുയർന്നത്.

shortlink

Related Articles

Post Your Comments


Back to top button