BollywoodGeneralLatest NewsNEWSWOODs

ഗര്‍ഭിണിയായ സനയെ പിടിച്ച്‌ വലിച്ച്‌ കൊണ്ട് പോവുന്ന ഭർത്താവ്: വിശദീകരണവുമായി നടി

എന്നെ വേഗം കൊണ്ട് പോവാന്‍ ഞാനാണദ്ദേഹത്തോട് പറഞ്ഞത്.

ബോളിവുഡിൽ ഗ്ലാമറസ് റോളുകളില്‍ തിളങ്ങിയിരുന്ന താരമാണ് സന. സെലിബ്രിറ്റി ജീവിതം വിട്ട് മത വിശ്വാസ പ്രകാരമുള്ള ജീവിതം തെരഞ്ഞെടുത്ത സനയുടെ തീരുമാനം വലിയ ചർച്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് പൊതുവേദിയില്‍ പങ്കെടുത്ത സനയുടെയും ഭര്‍ത്താവിന്റെയും വീഡിയോയാണ്.

ഇഫ്താര്‍ പാര്‍ട്ടി വിരുന്നിടെയാണ് ക്യാമറകള്‍ക്ക് മുന്നില്‍ നിന്നും ഗര്‍ഭിണിയായ സനയെ പിടിച്ച്‌ വലിച്ച്‌ കൊണ്ട് പോവുകയാണ് ഭർത്താവ് അനസ്. കിതച്ചു കൊണ്ടാണ് സന അയാൾക്കൊപ്പം നടക്കുന്നത്. ഈ വീഡിയോയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. എന്ത് മോശം ഭര്‍ത്താവാണിയാള്‍, സന ഗര്‍ഭിണിയാണെന്നറിയില്ലേ, ക്യാമറയും മാധ്യമങ്ങളെയുമെല്ലാം കണ്ടപ്പോള്‍ അനസ് അസ്വസ്ഥനായി എന്നിങ്ങനെയുള്ള കമന്റുകള്‍ വന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സന.

read also: നോമ്പുകാലത്ത് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 3 പേരെ കാലപുരിക്കയച്ചാൽ തികഞ്ഞ മൗനം! നടൻ അഷ്കറിനെതിരെയുള്ളത് ക്രൂര ആക്രമണം’ -അഞ്ജു

‘ഈ വീഡിയോ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് കാണുമ്പോള്‍ വല്ലാതെ തോന്നുന്നു എന്നെനിക്കറിയാം. ഞങ്ങളുടെ ഡ്രെെവറുമായുള്ള കോണ്‍ടാക്‌ട് നഷ്ടപ്പെട്ടിരുന്നു. ഞാന്‍ പതിവിലധികം സമയം നില്‍ക്കുകയും ചെയ്തു. ഞാന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ പെട്ടെന്ന് ഉള്ളിലേക്ക് കൊണ്ട് പോവാന്‍ ശ്രമിച്ചത് എനിക്കിരിക്കാനും വെള്ളം കുടിക്കാനും വേണ്ടിയാണ്. എന്നെ വേഗം കൊണ്ട് പോവാന്‍ ഞാനാണദ്ദേഹത്തോട് പറഞ്ഞത്. മറ്റാെരു തരത്തില്‍ ചിന്തിക്കരുത്’- സന ഖാന്‍ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button