GeneralLatest NewsMollywoodNEWSWOODs

സംഭവം ആരംഭം ഫസ്റ്റ് ലുക്ക് പോസ്റ്റർ അയ്യായിരത്തിലധികം ആളുകൾ ഷെയർ ചെയ്തു

ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന സംഭവം ആരംഭത്തിന്റെ രചന, സംവിധാനം നിർവ്വഹിക്കുന്നത് നിഷാദ് ഹസൻ

സംഭവം ആരംഭം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,സോഷ്യൽ മീഡിയയിലൂടെ അയ്യായിരത്തിലധികം ആളുകളുടെ പിന്തുണയിൽ റിലീസായി. അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിൽസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം, സിംഗിൾ ഷോട്ടിൽ വേൾഡ് റെക്കോർഡ് നേടിയ വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ സംവിധായകനായ നിഷാദ് ഹസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

READ ALSO: കാത്തിരിപ്പിന് വിരാമം; സുരേഷ് ​ഗോപി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം റിലീസിനൊരുങ്ങുന്നു

പാതിരാത്രി മകളോടൊത്ത് സിനിമ കണ്ട് തിരിച്ച് വരുന്ന രവിയെന്ന (മുരുകൻ മാർട്ടി) റെയിൽവേ ജീവനക്കാരൻ ഒരു സംഭവം നടക്കുന്നത് ഞെട്ടലോടെ കാണുന്നു. പിന്നീട് ആ സിറ്റിയിൽ നടക്കുന്ന പല കാര്യങ്ങൾക്കും, ആ സംഭവം ആരംഭം കുറിക്കുന്നു. തന്റെ സന്തോഷങ്ങൾക്ക് മറ്റുള്ളവരെ കരുവാക്കുന്ന ഹെവി ഡോസ് എന്ന കഥാപാത്രമായി ടിറ്റോവിൽസൻ ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.

ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന സംഭവം ആരംഭത്തിന്റെ രചന, സംവിധാനം നിർവ്വഹിക്കുന്നത് നിഷാദ് ഹസൻ. ക്യാമറ -റെജീൻ സാന്റോ, എഡിറ്റർ – ജിതിൻ ഡി കെ,സംഗീതം – വിനായക് ശരത്ചന്ദ്രൻ ,ആർട്ട് ഡയറക്ടർ – നിധിൻ രാജ്, ജിതേഷ് ജിത്തു, ഗാനങ്ങൾ – ദിനു മോഹൻ , നിഷാദ് ഹസൻ, അസി മോയ്ദു, അസോസിയേറ്റ് ക്യാമറ – ഹേംചന്ദ് ഹേമ ചന്ദ്രൻ , അസിസ്റ്റൻ്റ് ക്യാമറ – മിർഷാദ് നൂർ, അസിസ്റ്റൻ്റ് ഡയറക്ടർസ് -സൗരഭ് ശിവ,അമൽ സുരേഷ്, മിട്ടു ജോസഫ്. വി എഫ് എക്സ് – രന്തീഷ് രാമകൃഷ്ണൻ (Ranz VFX) കളറിംഗ് – സുജിത്ത് സദാശിവൻ,സ്റ്റിൽസ് – റഹീസ് റോബിൻസ് (റോബിൻസ് ഫോട്ടോഗ്രഫി) , ഓഡിയോഗ്രഫി -ജിജു മോൻ ടിബ്രൂസ്. ടൈറ്റിൽ ഡിസൈൻ – അനന്തു അശോകൻ.പബ്ലിസിറ്റി ഡിസൈൻ -Terzoko ഫിലിംസ്, പി.ആർ.ഒ _ അയ്മനം സാജൻ

ടിറ്റോ വിൽസൻ, മുരുകൻമാർട്ടി, പ്രശാന്ത് മുരളി, ടോം ഇമ്മട്ടി, ജിനോ ജോൺ, ലിജോ അഗസ്റ്റീൻ എന്നിവരോടൊപ്പം അറുപതോളം പുതുമുഖങ്ങൾ അഭിനയിക്കുന്നു

shortlink

Post Your Comments


Back to top button