CinemaLatest NewsMollywoodWOODs

കാത്തിരിപ്പിന് വിരാമം; സുരേഷ് ​ഗോപി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം റിലീസിനൊരുങ്ങുന്നു

പലവിധ കാരണങ്ങളാൽ റിലീസ് നീണ്ടുപോയൊരു ചിത്രം കൂടിയാണിത്

മലയാളികളുടെ പ്രിയതാരം സുരേഷ് ​ഗോപി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് തമിഴരശൻ. യുവതാരം വിജയ് ആന്റണിയാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്.

മലയാളി താരം രമ്യാ നമ്പീശനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പലവിധ കാരണങ്ങളാൽ റിലീസ് നീണ്ടുപോയൊരു ചിത്രം കൂടിയാണ് സുരേഷ് ​ഗോപി അഭിനയിച്ച തമിഴരശൻ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.

ഈ വരുന്ന ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബാബു യോ​ഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് എസ് കൗസല്യ റാണിയാണ്. ഇളയരാജയാണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്.

തങ്ങളുടെ പ്രിയതാരത്തിന്റെ തമിഴ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സുരേഷ് ​ഗോപി ഫാൻസ് ഇപ്പോൾ. കളിയാട്ടം എന്ന പ്രശസ്ത സിനിമക്ക് ശേഷം തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ജയരാജ് ഒരുക്കുന്ന പെരുങ്കളിയാട്ടം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് സുരേഷ് ​ഗോപി ഇപ്പോഴുള്ളത്.

shortlink

Related Articles

Post Your Comments


Back to top button