CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഉണ്ണി അങ്കിളിന്റെ അടുത്ത് നരേന്ദ്ര മോദി അപ്പൂപ്പന്റെ പാവ വരെയുണ്ട്: തുറന്നു പറഞ്ഞ് ‘മാളികപ്പുറം’

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദനെ കുറിച്ച് ചിത്രത്തിലെ സഹതാരങ്ങളായ ദേവനന്ദയും ശ്രീപഥും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ഉണ്ണി മുകുന്ദന്റെ പാവ കളക്ഷനെ കുറിച്ചാണ് ദേവനന്ദയും ശ്രീപഥും സംസാരിച്ചത്. സൂപ്പര്‍ ഹീറോ പാവകളോട് ഏറെ കമ്പമുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ പാവ കളക്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടെന്ന് ദേവനന്ദയും ശ്രീപഥും പറയുന്നു. സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി ഡിസ്നി കളക്ഷന്‍സ് മുതല്‍ സ്വന്തം ടോയ് വരെ അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

പൊട്ടുതൊട്ടു നിൽക്കുന്നതു കണ്ടിട്ട് ഹിന്ദുവായി മതം മാറി എന്നൊക്കെയായി വാർത്തകൾ : കുടുംബ പ്രേക്ഷകരുടെ പ്രിയതാരം പറയുന്നു

‘ഉണ്ണി അങ്കിളിന്റെ പാവ ശേഖരത്തില്‍ നരേന്ദ്ര മോദി അപ്പൂപ്പന്റെ വരെ പാവയെ കണ്ടിട്ടുണ്ട് ‘, മാളികപ്പുറമായി വേഷമിട്ട ദേവനന്ദ പറയുന്നു. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button