Film ArticlesGeneralLatest NewsMollywoodNEWS

മോഹൻലാൽ നിരാശപ്പെടുത്തിയ 2022: മലയാളത്തിലെ പരാജയ ചിത്രങ്ങൾ

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രമാണ് ആറാട്ട്

2023 കടന്നുവരാൻ ദിവസങ്ങൾ മാത്രം. പുതു വർഷം എത്തുമ്പോൾ പോയകാലത്തെ മലയാള സിനിമയിലൂടെ ഒരു കടന്നു പോക്ക്. സിനിമ മേഖലയ്ക്ക് വളരെയധികം നേട്ടങ്ങൾ ഉള്ള വർഷമാണ് 2022. ലോകത്തെ ദുരിതത്തിലാക്കിയ കോവിഡ് 19ന്റെ വ്യാപനത്തോടെ പ്രതിസന്ധിയിലായ മലയാള സിനിമ കര കയറിയ വർഷം എന്ന് 2022നെ നമുക്ക് വിലയിരുത്താം. എന്നാൽ നിരവധി മികച്ച സിനിമകൾക്കൊപ്പം സൂപ്പർ താര ചിത്രങ്ങൾ വരെ പരാജയം രുചിച്ചു. മലയാളത്തിൽ 2022 ൽ പുറത്തിറങ്ങിയ മോശം സിനിമകൾ ചർച്ച ചെയ്യാം.

ഇത്തവണ നിരാശപ്പെടുത്തിയ ചിത്രങ്ങളിൽ ഭൂരിഭാഗവും നടൻ മോഹൻലാലിന്റെത് ആയിരുന്നു. ആറാട്ട്, മോൺസ്റ്റർ, 12th മാൻ, ബ്രോഡാഡി തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തെത്തിയത്.

read also: ക്രിസ്റ്റഫറിൽ മമ്മൂട്ടിയുടെ വില്ലനായി വിനയ് റായ്: പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

ആറാട്ട്

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ ആറാട്ട് ബി.ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തത്. 2022 ഫെബ്രുവരി 18 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയായിരുന്നു ആറാട്ട്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിലുമായി ഒരുക്കിയ ചിത്രത്തിനു യാതൊരു പുതുമയും ഇല്ലാതെ എത്തിയതിനാൽ തന്നെ സമ്മിശ്ര അഭിപ്രായം മാത്രമാണ് ലഭിച്ചത്.

മോൺസ്റ്റർ

മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. ഒക്ടോബർ 21 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് പ്രതീക്ഷ നിലനിർത്താൻ സാധിച്ചില്ല. ലക്കി സിം​ഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. മോണ്‍സ്റ്ററിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്.

12th മാൻ

പഠനകാലം മുതൽ ആരംഭിച്ച സൗഹൃദം ജോലിയും വിവാഹ ജീവിതവും ആയതിൽ പിന്നെയും കാത്തുസൂക്ഷിക്കുന്ന ഏഴ് സുഹൃത്തുക്കൾക്കിടയിൽ അപ്രതീക്ഷിത സംഭവം അവർക്കിടയിൽ കടന്നു ചെല്ലുന്ന ’12th മാനുമാണ് ‘ ചിത്രത്തിൻറെ ഇതിവൃത്തം. ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം, അതും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിനായി വീണ്ടുമൊരു ക്രൈം ത്രില്ലർ ചിത്രവുമായി മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് ഒരുങ്ങിയെങ്കിലും ഒരു സൂപ്പർതാര ചിത്രത്തിന് ലഭിക്കുന്ന വിജയം നേടാൻ കഴിഞ്ഞില്ല.

സാറ്റർഡേ നൈറ്റ്സ്

പുത്തൻ തലമുറയുടെ സൗഹൃദത്തിന്റെ കഥ പറയുന്ന സാറ്റർഡേ നൈറ്റ് നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തിയ ചിത്രത്തിൽ സാനിയ ഇയ്യപ്പൻ, ഗ്രെയ്സ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവരാണ് നായികമാർ.

ലളിതം സുന്ദരം

ബിജു മേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ലളിതം സുന്ദരം. മധു വാര്യർ ഒരുക്കിയ ഈ ചിത്രം നിര്‍മിച്ചത് മഞ്ജു വാര്യര്‍ തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button