BollywoodGeneralLatest NewsNEWS

ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റി നിര്‍മ്മാതാവ്: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

അന്ധേരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച്‌ ഒക്ടോബര്‍ 19നായിരുന്നു സംഭവം

ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റി സിനിമാ നിര്‍മ്മാതാവ്. കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കമല്‍ കിഷോര്‍ മിശ്ര തന്റെ ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ച്‌ കയറ്റിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

read also: എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ്: ദിയ കൃഷ്ണ

അന്ധേരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച്‌ ഒക്ടോബര്‍ 19നായിരുന്നു സംഭവം. ഭര്‍ത്താവിനെ അന്വേഷിച്ച്‌ പുറത്തിറങ്ങിയ യുവതി പാര്‍ക്കിങ് ഏരിയയില്‍ കമല്‍ മിശ്രയുടെ കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടു ഇത് ചോദ്യം ചെയ്തതിൽ ദേഷ്യം തോന്നിയ കമൽ ഭാര്യയെ കാര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഇയാൾ രക്ഷപ്പെട്ടു. യുവതിയുടെ കാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയില്‍ കമാല്‍ മിശ്രയ്‌ക്കെതിരെ കേസ് എടുത്തതായി അംബോലി പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button