CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യിലെ റാപ്പ് ഗാനം പുറത്തിറങ്ങി

കൊച്ചി: തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യിലെ റാപ്പ് ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് ഷിബു ശാംസ്, ഷാ എന്നിവര്‍ ചേര്‍ന്നാണ്. കാഞ്ഞങ്ങാട് പശ്ചാത്തലത്തില്‍ ക്രൈം കോമഡിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകനാകുന്നത്.

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. ചിത്രം നവംബറില്‍ 4 തീയേറ്ററുകളിലെത്തും.

എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ്: ദിയ കൃഷ്ണ

വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ശ്രീരാജ് രവീന്ദ്രന്‍ സെന്ന ഹെഗ്‌ഡെക്കൊപ്പം തിരക്കഥയിലും പങ്കാളിയാണ്.

ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റി നിര്‍മ്മാതാവ്: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹരിലാല്‍ കെ രാജീവ് ചിത്രസംയോജനവും സംഗീതം മുജീബ് മജീദും നിർവ്വഹിച്ചിരിക്കുന്നു. മെല്‍വി ജെ വസ്ത്രാലങ്കാരവും രഞ്ജിത്ത് മണലിപ്പറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. അമ്പിളി പെരുമ്പാവൂരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. നിക്‌സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനിങ് നിര്‍വ്വഹിക്കുന്നു.

പ്രൊഡക്ഷന്‍ ഡിസൈന്‍: ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം: വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ്: അവിനാഷ് ശുക്ല. വിഎഫ്എക്‌സ്: എഗ്‌വൈറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട്: ആദര്‍ശ് ജോസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍: രമേഷ് മാത്യൂസ്. അസോസിയേറ്റ് ഡയറക്ടര്‍: ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍. പിആര്‍ഒ: ശബരി. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍: രോഹിത് കൃഷ്ണ. പബ്ലിസിറ്റി: സര്‍ക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button