InterviewsLatest NewsNEWS

‘പഴശ്ശിരാജയിൽ ആദ്യം കിട്ടിയ വേഷം തലക്കല്‍ ചന്തുവായിരുന്നില്ല’: മനോജ് കെ ജയന്‍

മമ്മൂട്ടി നായകനായെത്തി മലയാളികളെ ത്രസിപ്പിച്ച ഏറ്റവും മികച്ച ചരിത്ര സിനിമകളിലൊന്നാണ് കേരളവര്‍മ പഴശ്ശിരാജ. ചിത്രത്തില്‍ ശരത് കുമാറും സുരേഷ് കൃഷ്ണയും മനോജ് കെ. ജയനുമടക്കം ഒട്ടേറെ താരങ്ങള്‍ അണിനിരന്നിരുന്നു.

ഇപ്പോഴിതാ സിനിമയില്‍ തലക്കല്‍ ചന്തുവായെത്തി കൈയടി നേടിയ മനോജ് കെ ജയന്‍ ആ ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ച് സംസാരിക്കുകയാണ് കാന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ.

‘സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായിട്ടാണ് ആദ്യം എന്നെ കാസ്റ്റ് ചെയ്തത്. സിനിമയുടെ പൂജയുടെ സമയത്തും, എം.ടി. സാറും എന്നോട് കൈതേരി അമ്പുവിനെ കുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകന്‍ ഹരിഹരന്‍ സാര്‍ പറഞ്ഞത്. ഒട്ടേറെ സീനുകളില്‍ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞു. അങ്ങനെ കുതിരസവാരി പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് വേഷത്തില്‍ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്. കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, വേഷത്തെ കുറിച്ച് എനിക്കൊരു പേടിയുണ്ടായിരുന്നു.

എന്നാല്‍ സംവിധായകന്‍ പറഞ്ഞു കഥയില്‍ ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ്, പഴശ്ശിരാജയ്ക്ക് ഏറ്റവും സപ്പോര്‍ട്ടീവായ കുറിച്യ തലവനാണ്. അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രം വരെയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുമല്ലോ എത്ര മഹിമയുള്ള ക്യാരക്ടറാണെന്ന്. നമുക്ക് അത് ചെയ്യാം, മറ്റേത് വേറെ ആരെങ്കിലും ചെയ്യട്ടെ എന്നായിരുന്നു ഹരിഹരന്‍ സാര്‍ പറഞ്ഞത്’- താരം പറയുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button