GeneralLatest NewsNEWS

കേക്കും ബിരിയാണിയുമായി ക്രിസ്തുമസ് ആഘോഷിച്ച് മമ്മൂട്ടിയും സഹപ്രവർത്തകരും, സിബിഐ 5 സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ

1988-ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിബിഐ സീരീസ് അഞ്ചാം ഭാഗം വരുന്നെന്നു വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും പ്രമേയമാക്കി ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങിയിരുന്നു. നവംബര്‍ 29ന് ആണ് സിബിഐ 5ന്റെ ചിത്രീകരണം ആരംഭിച്ചത്.

ഇപ്പോൾ സിബിഐ 5 സിനിമയുടെ സെറ്റില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന മമ്മൂട്ടിയുടെയും മറ്റ് അണിയറപ്രവർത്തകരുടെയും ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. സെറ്റില്‍ മമ്മൂട്ടിയും സഹതാരങ്ങളും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റയും, കേക്ക് മുറിക്കുന്നതിന് പുറമെ മമ്മൂട്ടി താരങ്ങള്‍ക്ക് ബിരിയാണി വിളമ്പി കൊടുക്കുന്ന ചിത്രങ്ങളില്‍ കാണാം. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി, നിര്‍മ്മാതാവ് എസ് ജോര്‍ജ്, മുകേഷ്, രമേഷ് പിഷാരടി, അന്‍സിബ എന്നിവരെയെയും ചിത്രങ്ങളില്‍ കാണാം.

സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മിക്കുന്ന സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

മമ്മൂട്ടിക്ക് പുറമെ രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാര്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

shortlink

Related Articles

Post Your Comments


Back to top button