GeneralLatest NewsNEWSTV Shows

ഗര്‍ഭിണി ആയിരുന്നിട്ടും അവസാനം വരെയും കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്: ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറൽ

ഇന്നത്തെ വീഡിയോ ഒരിക്കലും ലൈക്ക് ചെയ്യാനും, സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഞാന്‍ പറയില്ല

അവതാരകമാരിൽ ഏറെ ആരാധകരുള്ള വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി തന്റെ യുട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്ന വീഡിയോ ശ്രദ്ധനേടാറുണ്ട്. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറല്‍ ആകുന്നത്. താന്‍ ഈ വീഡിയോ ചെയ്യുന്നത് ഒരിക്കലും സബ്സ്‌ക്രിപ്ഷന്‍ കൂട്ടാന്‍ വേണ്ടി അല്ല എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയപ്പെട്ട സന കുട്ടിയെ ലക്ഷ്മി പരിചയപ്പെടുത്തുന്നത്.

‘സന എന്നാണ് മോളുടെ പേര്. അവളുടെ ഒപ്പമാണ് ഇന്ന് ഒരുദിവസം ഞാന്‍ ചെലവിടുന്നത്. ആ ആളുടെ കൂടെ മറ്റാരും ക്രിസ്തുമസ് സെലിബ്രെറ്റ് ചെയ്യും മുന്‍പേ ഇടിച്ചു കയറി സര്‍പ്രൈസായി ആഘോഷിക്കണം എന്ന് ആഗ്രഹമാണ് എന്നെ അവളുടെ അടുത്തേക്ക് എത്തിച്ചത്. സന എന്നാണ് മോളുടെ പേര്, പത്തുവയസ്സേ മോള്‍ക്ക് ആയിട്ടുള്ളൂ. ഒരു മാസം മുമ്ബേയാണ് എന്നെ ഒരുപാട് തേടി അലഞ്ഞ ശേഷം മോള്‍ എന്നിലേക്ക് എത്തുന്നത്. ഫ്‌ളവേഴ്‌സിലേക്ക് ആയിരുന്നു ആ കോള്‍. അസോസിയേറ്റ് ഡയറക്ടിനെയൊക്കെ വിളിച്ചിട്ടാണ് എന്നെ കണക്റ്റ് ചെയ്യാന്‍ പറയുന്നത്. ആ വീഡിയോ കോളില്‍ സംസാരിക്കുമ്പോഴാണ് സന എന്നെ എത്രത്തോളം ഇഷ്ടപെടുന്നു എന്ന് മനസിലായത്. തൃശൂരാണ് മോളുടെയും വീട്. ഇന്നാണ് മോളെ നേരിട്ട് കാണാന്‍ പോകുന്നത്. അവളോട് പറഞ്ഞിട്ടില്ല ഞാന്‍ ചെല്ലുന്ന കാര്യം.’ വീഡിയോയിൽ താരം പറയുന്നു.

read also: ‘ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ത്തതിന് നന്ദി’: ഗുരു സോമസുന്ദരത്തെ കുറിച്ച് ടോവിനോ

ഇന്നത്തെ വീഡിയോ ഒരിക്കലും ലൈക്ക് ചെയ്യാനും, സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഞാന്‍ പറയില്ല. കാരണം ഇന്ന് അവള്‍ക്ക് വേണ്ടിയുള്ള വീഡിയോ ആണ്. കരഞ്ഞുകൊണ്ടു സനയെ സ്വീകരിക്കുന്ന ലക്ഷ്മിയുടെ വീടിയ്ക്ക് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.

തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതുപോലെ ഉള്ള മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ദൈവം ഒരുപാട് അവസരങ്ങള്‍ ചിന്നുവിന് നല്‍കട്ടെ എന്നും ചിന്നുവിനും സനമോള്‍ക്കും ദൈവം ആയുസ്സും ആരോഗ്യവും നല്‍കട്ടെയെന്നും ചിലർ പറയുമ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഒരു ആരാധികയുടെ കമന്റ് ആയിരുന്നു. ഗര്‍ഭിണി ആയിരുന്നിട്ടും തുടക്കം മുതല്‍ അവസാനം വരെ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടതെന്നായിരുന്നു യുവതി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button