CinemaGeneralIndian CinemaLatest NewsNEWSSocial Media

‘ദൃശ്യ 2’ കന്നഡ: ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യ നായർ

മലയാളത്തിൽ മീന അവതരിപ്പിച്ച ‘റാണി’ എന്ന കഥാപാത്രത്തെയാണ് നവ്യ കന്നഡത്തില്‍ അവതരിപ്പിക്കുന്നത്

‘ദൃശ്യം 2’ കന്നഡ റീമേക്കിന്‍റെ ചിത്രീകരണത്തിലാണ് നടി നവ്യ നായർ. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രവിചന്ദ്രനും നവ്യ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നവ്യ നായര്‍.

മലയാളത്തിൽ മീന അവതരിപ്പിച്ച ‘റാണി’ എന്ന കഥാപാത്രത്തെയാണ് നവ്യ കന്നഡത്തില്‍ അവതരിപ്പിക്കുന്നത്. പക്ഷേ കഥാപാത്രത്തിന്‍റെ പേര് മറ്റൊന്നാണ്. ‘സീത’ എന്നാണ് നവ്യ നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രവിചന്ദ്രന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര് ‘രാജേന്ദ്ര പൊന്നപ്പ’ എന്നുമാണ്.

https://www.instagram.com/p/CSjQTovpj4S/?utm_source=ig_embed&ig_rid=381f9944-4f6b-470f-bdbb-e55b4747d550

ജൂലൈ 12ന് ബംഗളൂരുവില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ആരോഹി നാരായണ്‍, പ്രമോദി ഷെട്ടി, ആശ ശരത്ത്, പ്രഭു, ആനന്ദ് നാഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിരീഡ് ഡ്രാമ ചിത്രം ‘കന്നഡിഗ’യുടെ ഷൂട്ട് പൂര്‍ത്തീകരിച്ചതിനു ശേഷമാണ് രവിചന്ദ്രന്‍ ‘ദൃശ്യ 2’ല്‍ ജോയിന്‍ ചെയ്‍തിരിക്കുന്നത്.

അതേസമയം വി കെ പ്രകാശ് ഒരുക്കിയിരിക്കുന്ന ‘ഒരുത്തീ’ ആണ് നവ്യ നായരുടേതായി പുറത്തുവരാനുള്ള മറ്റൊരു ചിത്രം. ദൃശ്യത്തിന്‍റെ കന്നഡ പതിപ്പായ ദൃശ്യയ്ക്കു ശേഷം നവ്യ അഭിനയിച്ച ഒരേയൊരു ചിത്രവും ഒരുത്തീ ആണ്.

 

shortlink

Related Articles

Post Your Comments


Back to top button