BollywoodCinemaGeneralKollywoodLatest NewsMovie GossipsNEWS

ശങ്കർ- രാം ചരൺ ചിത്രത്തിൽ നടി അഞ്‍ജലിയും

ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി ആണ് നായികയായെത്തുന്നത്

രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി ആണ് നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ നടി അഞ്ജലിയും പ്രധാന വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്.

എന്നാൽ സിനിമയിൽ അഞ്‍ജലിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മെഗാ ബജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ പ്രമേയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

shortlink

Related Articles

Post Your Comments


Back to top button