GeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയയിൽ തരംഗമായി ‘പാസ്പോർട്ട്’ : അസിം കോട്ടൂർ സംവിധായകൻ

ഒരു സംഭവകഥയെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്

അമിത് ചക്കാലക്കൽ നായകനാകുന്ന ‘പാസ്പോർട്ട്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് നടത്തിയത്. ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ എ. എം ശ്രീലാൽ പ്രകാശൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂർ ആണ്.

ഒരു സംഭവകഥയെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്‌ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ. ബിനു കുര്യനാണ് ക്യാമറമാൻ. വി ടി ശ്രീജിത്ത് എഡിറ്റിങ്ങും സെജോ ജോൺ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

read also: കോവിഡ് ശ്വാസകോശത്തെ ബാധിച്ചു, ന്യുമോണിയയും: ആശുപത്രിക്കിടക്കയില്‍ മലയാളികളുടെ പ്രിയ താരം ജോബി

പ്രൊഡക്ഷൻ കണ്ട്രോളർ : ബിജു കെ തോമസ്, വസ്ത്രാലങ്കാരം : സമീറ സനീഷ്, കലാസംവിധാനം : അജി കുറ്റിയാനി, മേക്കപ്പ്: അമൽ ചന്ദ്രൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ആംബ്രോ വർഗ്ഗീസ്, വി എഫ് എക്‌സ് : ബിനീഷ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോദ് ശേഖർ, ഗാനങ്ങൾ : വിനായക് ശശികുമാർ, ബി കെ ഹരിനാരായണൻ, പ്രോജക്റ്റ് കോ- ഓർഡിനേറ്റേഴ്‌സ് : ഷമീം സുലൈമാൻ, അജ്മൽ റോഷൻ, സ്റ്റിൽസ് : ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈനർ : മനു ഡാവിഞ്ചി, പി.ആർ.ഒ : എം കെ ഷെജിൻ ആലപ്പുഴ, അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button