BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘എങ്ങിനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നത്’ ?: ചോദ്യത്തിന് മറുപടിയുമായി സോനുസൂദ്‌

അറിയാത്ത ഒരാളെ വിളിക്കുന്നതിനോ, സഹായിക്കുന്നതിനോ രണ്ടാമത് ചിന്തിക്കാറില്ല

മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച റിയൽ ലൈഫ് ഹീറോയാണ് സോനു സൂ​ദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ രം​ഗത്തെത്തിയിരുന്നു.

കോവിഡ് രണ്ടാം തരം​ഗത്തിലും തൻ്റെ പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ് താരം. സമൂഹത്തിൽ എന്നപോലെ സാമൂഹിക മാധ്യമങ്ങളിലും താരം ക്രിയാത്മകമായി ഇടപെടാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് സോനു നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധനേടുന്നത്.

എങ്ങിനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നതെന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് മറുപടിയായി, താന്‍ ഒരിക്കലും അറിയാത്തവരെ സഹായിക്കണോ എന്ന് രണ്ടാമത് ചിന്തിക്കാറില്ല. എത്രയും വേഗം തന്നെ വേണ്ടത് ചെയ്യുമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

‘എന്നോട് ഒരാള്‍ ചോദിച്ചു എങ്ങിനെയാണ് ഓക്‌സിജന്‍ എല്ലാം പെട്ടന്ന് തന്നെ എത്തിക്കുന്നതെന്ന്. എനിക്ക് അറിയാത്ത ഒരാളെ വിളിക്കുന്നതിനോ, സഹായിക്കുന്നതിനോ രണ്ടാമത് ചിന്തിക്കാറില്ലെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്’,സോനു ട്വീറ്ററിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button