CinemaGeneralLatest NewsMollywoodNEWS

ടെലിവിഷനിൽ മികച്ച റേറ്റിംഗുമായി മോഹൻലാലിന്റെ ‘ദൃശ്യം 2’ ; ഏറ്റവും കൂടുതൽ പേർ കണ്ട മൂന്നാമത്തെ ചിത്രം !

ദൃശ്യം 2വിന് പുറമെ പുലിമുരുകൻ, ലൂസിഫര്‍, ഒപ്പം എന്നിവയാണ് ടെലിവിഷനില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട മോഹന്‍ലാല്‍ സിനിമകള്‍

മലയാളം ടെലിവിഷനില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ച് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. മോഹന്‍ലാലിന്‌റെ ജന്മദിനമായ മേയ് 21 ന് സംപ്രേഷണം ചെയ്ത ചിത്രത്തിന് 6.58 മില്യണ്‍ ഇംപ്രഷനാണ് ലഭിച്ചത്. ബാര്‍ക്ക് റേറ്റിംഗ് പ്രകാരമുളള ടോപ് ടെന്‍ ലിസ്റ്റില്‍ ദൃശ്യം 2 മൂന്നാം സ്ഥാനത്താണ് ഉള്ളത്. മേയ് 15 മുതല്‍ 21 വരെയുളള ബാര്‍ക്ക് റേറ്റിംഗ് കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതോടെ മോഹൻലാലിന്റെ നാല് സിനിമകളാണ് എറ്റവും കൂടുതല്‍ പേര്‍ കണ്ട പട്ടികയിൽ ഉള്ളത്. ദൃശ്യം 2വിന് പുറമെ പുലിമുരുകൻ, ലൂസിഫര്‍, ഒപ്പം എന്നിവയാണ് ടെലിവിഷനില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട മോഹന്‍ലാല്‍ സിനിമകള്‍. ഒടിടി വഴി റിലീസ് ചെയ്ത ദൃശ്യം 2 റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേര്‍ കണ്ടിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button