GeneralKollywoodLatest NewsNEWSSocial Media

ഞാനും നിങ്ങൾക്കൊപ്പമുണ്ട് ; സിദ്ധാർഥിന് പിന്തുണയുമായി പ്രകാശ് രാജ്

ഞങ്ങൾ കൂടുതൽ ശക്തി പകരാൻ നിങ്ങൾക്കൊപ്പമുണ്ട് സിദ്ധാർഥിനോട് പ്രകാശ് രാജ്

സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി പ്രകാശ് രാജ്. സിദ്ധാർഥ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും ഒപ്പം ഉണ്ടാകുമെന്നും താരം ട്വീറ്റ് ചെയ്തു.

‘ഈ ഭീരുക്കൾ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങൾ ശക്തനായി തന്നെ നിൽക്കുമെന്നും ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങൾ കൂടുതൽ ശക്തി പകരാൻ നിങ്ങൾക്കൊപ്പമുണ്ട്’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തെന്ന് സിദ്ധാർഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button