CinemaGalleryGeneralLatest NewsMollywoodNEWSSocial Media

”എല്ലാവരും അവരവരുടെ യുദ്ധങ്ങൾ ജയിച്ചു കാണാനാണാഗ്രഹിക്കുന്നത്, ഞാനും”: ചിത്രവുമായി മുരളി ഗോപി

മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ സംഭാഷണം വലിയ അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിൻറെ ദൃശ്യം 2 . നിരവധി പുതിയ കഥാപാത്രങ്ങളെയാണ് സംവിധായകൻ ജിത്തു ജോസഫ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നടൻ മുരളി ഗോപിയും മുഖ്യ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നു. മുരളി ഗോപിയുടെ അഭിനയം വലിയ അഭിപ്രായം നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയിലെ തന്റെ ഫോട്ടോ മുരളി പങ്കുവെച്ചിരിക്കുകയാണ് മുരളി. ഐജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രമായാണ് മുരളി ഗോപി അഭിനയിച്ചിരിക്കുന്നത്. ”ഇത് ഒരു യുദ്ധമാണ്. അയാൾ തുടങ്ങി വെച്ച യുദ്ധം. എല്ലാവരും അവരവരുടെ യുദ്ധങ്ങൾ ജയിച്ചു കാണാനാണാഗ്രഹിക്കുന്നത്, ഈ ഞാനും” എന്ന മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ സംഭാഷണം വലിയ അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

ദൃശ്യം ഒന്ന് പോലെ തന്നെ രണ്ടാം ഭാഗവും മികച്ച അഭിപ്രായം നേടുകയാണ്.ആദ്യ ഭാഗത്തിലുണ്ടായിരുന്ന മീന, എസ്‍തര്‍, അൻസിബ, ആശാ ശരത് തുടങ്ങിയവരൊക്കെ രണ്ടാം ഭാഗത്തുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button