CinemaKollywoodLatest NewsNEWSTollywood

ചിത്രീകരണം പൂർത്തികരിച്ചു ; സ്വയം ക്വാറന്റൈനിൽ പോയി നടൻ യാഷ്

കുടുംബത്തിന്റെ സുരക്ഷയ്‍ക്ക് വേണ്ടിയാണ് യാഷ് ക്വാറന്റൈനില്‍ പോയത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് അവസാനിച്ച സമയത്തെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ യാഷ് ക്വാറന്റൈനില്‍ പോയ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

ഹൈദരാബാദില്‍ അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചിത്രീകരണം. ചിത്രീകരണം പൂര്‍ത്തിയായ ഉടൻ ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ പോകുകയായിരുന്നു യാഷ്. കുടുംബത്തിന്റെ സുരക്ഷയ്‍ക്ക് വേണ്ടിയാണ് യാഷ് ക്വാറന്റൈനില്‍ പോയത്.

shortlink

Related Articles

Post Your Comments


Back to top button