BollywoodCinemaLatest NewsNEWS

റോക്കറ്റ് പോലെ കുതിച്ച് താപ്സി പന്നു ; പുതിയ ചിത്രത്തിനുവേണ്ടി കഠിന പരിശീലനവുമായി താരം

താപ്സിയുടെ പുതിയ ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ചർച്ചയാവുന്നത്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് താപ്സി പന്നു. നിരവധി ഭാഷകളിൽ അഭിനയിച്ച താരത്തിന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരവുമാണ്. അടുത്തിടയിൽ ഇറങ്ങിയ താരത്തിന്റെ ചിത്രം ഥപ്പടിലെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ചർച്ചയാവുന്നത്.

ചിത്രത്തിൽ ഗുജറാത്തിൽ നിന്നുള്ള അത് ലറ്റിന്റെ വേഷമാണ് താപ്സി അവതരിപ്പിക്കുന്നത്. ഥപ്പടിൽ അമൃത എന്ന കഥാപാത്രത്തിൽ നിന്നും ഏറെ വ്യത്യസ്തയാണ് പുതിയ ചിത്രത്തിലെ രശ്മി. ചിത്രത്തിനായി കഠിനമായ പരിശീലനവും താരം നടത്തിയിരുന്നു. ആകർഷ് ഖുറാനയാണ് ‘രശ്മി റോക്കറ്റ്’ സംവിധാനം ചെയ്തിരിക്കുന്നത്. അടുത്ത വർഷമാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രിയാൻഷു പൈൻയുള്ളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button