CinemaGeneralKollywoodLatest NewsNEWS

‘കാറിന്റെ വാടക നീയടക്കുമോ എന്ന് നിര്‍മ്മാതാവ്’, അന്ന് അപമാനിച്ചവരോട് രജനി പ്രതികാരം വീട്ടിയ കാര്‍ ഇതോ?

എവിഎം മുതലാളിയായിരുന്ന ചെട്ടിയാരുടെയടുത്ത് നിന്നും രജനി ഒരു ഫോറിൻ കാറ് തന്നെ വാങ്ങി

ലോകമെമ്പാടും പ്രേഷകരുള്ള നടനാണ് രജനികാന്ത്. അടുത്തിടയിലായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനവും എഴുപതാം പിറന്നാൾ ആഘോഷങ്ങളും നടന്നത്. സമൂഹമാധ്യമങ്ങൾ ഉൾപ്പടെ കൊണ്ടാടിയ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ രജനിയുടെ മകൾ പങ്കുവെച്ച താരത്തിന്റെ ഒരു പഴയ ചിത്രമാണ് ചർച്ചയാകുന്നത്.

ടിഎംയു 5004 ഫിയറ്റ് പദ്മിനി മോഡൽ കാറിന് മുന്നിൽ നിൽക്കുന്ന രജനിയുടെ ചിത്രമാണ് മകൾ പങ്കുവച്ചത്. രജനിയുടെ ആദ്യ കാറാണിതെന്നാണ് ആരാധകരുടെ അവകാശവാദം. തുടർന്ന് ചിത്രവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന കഥകൾ എന്തെല്ലാമെന്ന് നോക്കാം.
എന്നാൽ മുമ്പൊരിക്കൽ തുടക്കകാലത്ത് സിനിമാ മേഖലയിൽ നേരിട്ട ഒരപമാനത്തിന്റെ രജനീകാന്ത് തന്നെ പങ്കുവച്ചിരുന്നു.

തന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ പതിനാറ് വയതിനിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ട തുടങ്ങിയ കാലം. അടുത്ത ചിത്രത്തിനായി നിർമാതാവ് തന്നെ സമീപിച്ചു. നായകകഥാപാത്രമല്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. അന്ന്ആ റായിരം രൂപയായിരുന്നു എന്റെ പ്രതിഫലം. ആയിരം അഡ്വാൻസായി ചിത്രീകരണം തുടങ്ങുന്ന അന്ന് നൽകാമെന്നായിരുന്നു പറഞ്ഞത്.

എന്നാൽ ചിത്രീകരണത്തിനായി മേക്കപ്പിടാൻ ചെന്നു. അഡ്വാൻസിനെ പറ്റി അണിയറ പ്രവർത്തകനോട് ചോദിച്ചപ്പോൾ നിർമാതാവൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി കിട്ടിയത്. പൈസ താരത്തെ അഭിനയിക്കില്ലെന്നും രജനിയും.
ഇതു കേട്ടെത്തിയ നിർമാതാവ് താനെന്നാണ് ഇത്ര വലിയ നടനായതെന്ന് ചോദിച്ചു. വേഷവുമില്ല പണവുമില്ല, സെറ്റിൽ നിന്നിറങ്ങാനും അദ്ദേഹം പറഞ്ഞു.

എവിഎം സ്റ്റുഡിയോ സെറ്റിൽ നിന്നിറങ്ങിയ രജനീകാന്ത് കാറിൽ കയറി തിരിച്ച് പോകാനൊരുങ്ങി. കാറിന്റെ വാടക നീയടക്കുമോയെന്ന് ചോദിച്ച് നിര്‍മാതാവ് കാറിൽ കയറാനും രജനിയെ അനുവദിച്ചില്ല. അത് വലിയ അപമാനമായി.
തിരികെ മടങ്ങാനുള്ള പണം പോലും അന്ന് കൈയിൽ ഉണ്ടായിരുന്നില്ല. തിരികെ നടന്നു പോകുമ്പോൾ ഒന്നേ ചിന്തിച്ചുള്ള അപമാനിച്ച വിട്ടവരുടെ മുന്നിൽ സ്വന്തമായി ഫോറിൻ കാറിൽ തിരിച്ചുവരണം.

നാല് വർഷങ്ങൾക്ക് ശേഷം എവിഎം മുതലാളിയായിരുന്ന ചെട്ടിയാരുടെയടുത്ത് നിന്നും രജനി ഒരു ഫോറിൻ കാറ് തന്നെ വാങ്ങി. ഫോറിൻ കാറിന് ഫോറിൻ ഡ്രൈവറെ തന്നെ വേണ്ടിയിരുന്നതു കൊണ്ട് ഒരു ആഗ്ലോ ഇന്ത്യൻ ഡ്രൈവറെയും നിയമിച്ചു. അന്ന് അപമാനിച്ചിറക്കി വിട്ട എവിഎം സ്റ്റുഡിയോയിലേയ്ക്ക് ഫോറിൻ കാറുമായി രജനിയെത്തി. കാറിന്റെ പുറത്തിറങ്ങി കാറിൽ ചാരി നിന്ന് ‘555’ സിഗററ്റ് വലിച്ച് കുറച്ചുനേരം അവിടെ നിന്നു. ഇപ്പോൾ വീണ്ടും ഈ അനുഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

https://www.instagram.com/p/CIskMaNDmIg/?utm_source=ig_web_copy_link

 

shortlink

Post Your Comments


Back to top button