GeneralKollywood

ദുരൂഹതയില്ല; ചിത്രയുടേത് ആത്മഹത്യയെന്ന് പൊലീസ്

മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പ്രതിശ്രുത വരൻ ഹേമന്ദിനെതിരേ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു

ചെന്നൈ: തമിഴ് ടെലിവിഷൻ നടി വി ജെ ചിത്രയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ
ആത്മഹത്യയാണെന്നാണ് അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പ്രതിശ്രുത വരൻ
ഹേമന്ദിനെതിരേ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കിൽപാക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരാണ് പൊലീസ് സാന്നിധ്യത്തിൽ വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടത്തിയത്.ഇതിനു ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടൽ മുറിയിലാണ് കഴിഞ്ഞ ദിവസം ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലിൽ താമസിച്ചിരുന്നത്.

മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. എന്നാൽ ബന്ധുക്കൾ അറിയാതെ ഇരുവരും രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായി പോലീസ് പറയുന്നു. ചിത്രയുടെ മുഖത്തും കൈകളിലും ചില മുറിപ്പാടുകൾ കണ്ടെത്തിയത് സംബന്ധിച്ചും നസ്രത്ത്പേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button