GeneralLatest NewsSpecial

ജോലിയുടെ സൗകര്യാർത്ഥം ഓർത്ത് വാങ്ങിയതാണ് ; കൊച്ചിയിലെ പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തി അനുശ്രീ

കാക്കനാട് ആണ് അനുശ്രീയുടെ പുതിയ ഫ്ളാറ്റ്

ലാൽ ജോസ് ചിത്രം ‘ഡയമണ്ട് നെക്ലേസിലൂടെ’ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം അടുത്തിടയിൽ പങ്കുവെച്ച ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തിയ താരവും അനുശ്രീ തന്നെ. ഇപ്പോഴിതാ തന്റെ കൊച്ചിയിലെ പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/tv/CInTWikJCn7/?utm_source=ig_web_copy_link

അടുത്തിടെയാണ് അനുശ്രീ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയത്. പൊതുവെ ഫ്ളാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാർത്ഥമാണ് കൊച്ചിയിൽ പുതിയ ഫ്ളാറ്റ് വാങ്ങാം എന്ന് തീരുമാനിച്ചതെന്ന് അനുശ്രീ പറയുന്നു. കാക്കനാട് ആണ് അനുശ്രീയുടെ പുതിയ ഫ്ളാറ്റ്.

shortlink

Related Articles

Post Your Comments


Back to top button