GeneralLatest NewsMollywood

സിനിമാ മോഹികളായ മൂന്നു ചെറുപ്പക്കാർ, സിനിമക്കു വേണ്ടി നടത്തുന്ന ശ്രമങ്ങളുമായി ഫോർമുല

തിരുവോണ നാളിൽ യു.ട്യൂബ് ചാനലിലൂടെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

മൂന്നു ചെറുപ്പക്കാർ, സിനിമക്കു വേണ്ടി നടത്തുന്ന ശ്രമങ്ങളും അവർ കടന്നു പോകുന്ന വഴികളും,രസകരമായി പ്രതിപാദിക്കുന്ന ഒരു ഹ്വസ്വചിത്രം ഫോർമുല. നിർമ്മാണ കാര്യദർശിയായ സേതു അടൂർ നിർമ്മിക്കുന്ന ഈ ചിത്രം സന്തോഷ് ഇടുക്കി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

സംവിധായകൻ അനുറാം പ്രധാന വേഷത്തിലെത്തുന്ന ഫോർമുലയില്‍ ആര്യൻ, അനിൽ ., മനോജ് വട്ടപ്പാറ, സാംനവീൻ, ബിന്ദു അമൃതകുമാർ എന്നിവരും അഭിനയിക്കുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് സംഗീതമൊരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്.

ശ്യാം സുബ്രഹ്മണ്യം ഛായാഗ്രഹണവും സാംനവീൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -രവി കല്ലയം. മേക്കപ്പ് – അനിൽ നേമം.
തിരുവോണ നാളിൽ യു.ട്യൂബ് ചാനലിലൂടെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

shortlink

Post Your Comments


Back to top button