CinemaGeneralLatest NewsMollywoodNEWS

തെലുങ്കില്‍ നാല് സിനിമകള്‍ ചെയ്തതിന് ശേഷമാണ് മലയാളത്തിലേക്കെത്തിയത്; ആള് മോശക്കാരിയല്ലാലോയെന്ന് ഇന്നസെന്റ് ചേട്ടനും: വാണി വിശ്വനാഥ്

എന്നാല്‍ ആദ്യ ദിവസങ്ങളിലൊന്നും തന്നോട് ഇന്നസെന്റ് അത്രയും ഫ്രീയായിരുന്നില്ല

ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയാണ് ‘മാന്നാര്‍ മത്തായി സ്പീക്കിങ്’. നടി വാണി വിശ്വനാഥ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ സംഭവിച്ച ചില തമാശകളെ കുറിച്ചാണ് വാണി വിശ്വനാഥ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

എന്നാൽ തെലുങ്കില്‍ നാല് സിനിമകള്‍ ചെയ്തതിന് ശേഷമാണ് വാണി മലയാളത്തില്‍ എത്തുന്നത്. ഇന്നസെന്റ് ചേട്ടനായിരുന്നു സെറ്റിലെ ഹീറോ. എല്ലാത്തിലും ഒരു തമാശ കണ്ടെത്തും എന്നാണ് വാണി പറയുന്നത്. എന്നാല്‍ ആദ്യ ദിവസങ്ങളിലൊന്നും തന്നോട് ഇന്നസെന്റ് അത്രയും ഫ്രീയായിരുന്നില്ല എന്നാണ് വാണി പറയുന്നത്.

പക്ഷേ, ”ഒരിക്കല്‍ സെറ്റില്‍ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ വന്നു. ഞാന്‍ തെലുങ്കില്‍ നിന്നും വന്ന നടിയാണ് എന്നറിഞ്ഞപ്പോള്‍ അവരെന്നോട് ചോദിച്ചു, തെലുങ്കില്‍ അവസരം കുറഞ്ഞതു കൊണ്ടാണോ മലയാളത്തിലേയ്ക്ക് വന്നതെന്ന്. ഉടനടി ഞാന്‍ തിരിച്ചു ചോദിച്ചു, അതെന്താ മറ്റ് ഭാഷകളില്‍ അവസരം കുറയുന്നവര്‍ക്ക് അഭിനയിക്കാനുള്ളതാണോ മലയാളമെന്ന്. ഞാന്‍ നോക്കുമ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ എന്നെ തന്നെ നോക്കി നിക്കുന്നു. എന്നിട്ട് എന്നോട് ‘ ആഹാ വിചാരിച്ചപോലെയല്ലല്ലോ. ആള് മോശക്കാരിയല്ലല്ലോ എന്ന്.

ജീവിതത്തിൽ സിനിമയില്‍ ഇന്നസെന്റിന്റെ പല കോമഡികളും കണ്ട് താന്‍ ഒരുപാട് ചിരിച്ചിട്ടുണ്ടെന്നും അതിനാല്‍ സിദ്ധിക്ക് സാറിന്റെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും വാണി വെളിപ്പെടുത്തി. 1995ല്‍ റിലീസ് ചെയ്ത ചിത്രമാണ് മാന്നാര്‍ മത്തായി സ്പീക്കിങ്. മുകേഷ്, സായി കുമാര്‍, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍, സുകുമാരി, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

shortlink

Post Your Comments


Back to top button