CinemaGeneralLatest NewsMollywoodNEWS

‘മായാനദി നിർമിച്ചത് എന്റെ മാത്രം അക്കൗണ്ടിലെ പണം ഉപയോഗിച്ച്” നിർമാതാവ് സന്തോഷ് ടി കുരുവിള; പിന്നെന്തിന് ആഷിഖ് അബുവെന്ന് ആദ്യം വെച്ചിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ

വാർത്തകൾ എല്ലാം വ്യാജമാണെന്നും താൻ മാത്രം ആണ് ഈ ചിത്രത്തിന് വേണ്ടി പണം മുടക്കിയത് എന്നും തുറന്ന് പറയുകയാണ് നിർമാതാവ് സന്തോഷ്

വൻ വിവാദമായിരിക്കുന്ന സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി തൃശൂർ സ്വദേശി ഫൈസൽ ഫരീദിന്റെ കഴിഞ്ഞ ദിവസം ദുബായിൽ പിടിയിലായിരുന്നു. ഇദ്ദേഹം പിടിയിലാതിന് ശേഷം ഇദ്ദേഹത്തിനെ സംബന്ധിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നാല് മലയാള സിനിമകൾ നിർമ്മിക്കുന്നതിനായി ഫൈസൽ ഫരീദ് പണം മുടക്കിയതായും വാർത്തകൾ വന്നിരുന്നു.

എന്നാൽ ഇതിൽ ഒരു ചിത്രം ആഷിക് അബു സംവിധാനം ചെയ്ത്, സന്തോഷ് ടി കുരുവിള നിർമിച്ച്,ടോവിനോ തോമസ് നായകനായി എത്തിയ മായനദി ആണെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ എല്ലാം വ്യാജമാണെന്നും താൻ മാത്രം ആണ് ഈ ചിത്രത്തിന് വേണ്ടി പണം മുടക്കിയത് എന്നും തുറന്ന് പറയുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള തന്റെ ഫേസ്ബുക്കിൽ.

കുറിപ്പ് വായിക്കാം…………

പ്രിയ സുഹൃത്തുക്കളെ ,
ഒരു പ്രവാസി വ്യവസായി യായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ ,
നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച #മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു ,

എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ,ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?
#മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ് ,

പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !
പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ .

ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?
ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക ,
ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട് ,

പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും .
ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് ,
വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക,

കൊറോണ പടർത്താതിരിയ്ക്കുക,
സുരക്ഷിതരായിരിയ്ക്കുക .
നന്ദി ! നമസ്കാരം
സന്തോഷ് ടി. കുരുവിള

https://www.facebook.com/santhoshtkuruvilla/posts/10220943372926053

shortlink

Post Your Comments


Back to top button