BollywoodCinemaGeneralLatest NewsNEWS

മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം ‘ സഡക് 2 ‘ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസിനൊരുങ്ങുന്നു

സഡക്കില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സഞ്ജയ് ദത്തും പൂജ ഭട്ടും ചിത്രത്തില്‍ വേഷമിടും

1991-ല്‍ മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സഡക്’. 20 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മഹേഷ് ഭട്ട് വീണ്ടും സിനിമാ രംഗത്തേക്കെത്തുന്ന ചിത്രം കൂടിയാണിത്. സഡക്കില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സഞ്ജയ് ദത്തും പൂജ ഭട്ടും ചിത്രത്തില്‍ വേഷമിടും. ആദിത്യ റോയ് കപൂര്‍ നായകനാകും.

യറ്ററിൽ 2020 സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു . എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ തിയറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് .

സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ എന്നിവരാണ് ‘ സഡക് 2 ‘ വിലെ അഭിനേതാക്കൾ .ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് .ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ‘ സഡക് 2 ‘ വിനായി കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button