Latest NewsNEWS

മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ സിനിമയായി മമ്മൂട്ടി ചിത്രം

2017 ല്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയിലേക്ക്. ചിത്രത്തിന്റെ റഷ്യന്‍ പരിഭാഷാ പതിപ്പാണ് വരുന്നത്. നോര്‍വെ ആസ്ഥാനമായ ഫോര്‍ സീസണ്‍ ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നതെന്നും ഫോര്‍സീസണുമായി കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് അറിയിച്ചു. മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദ് നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ ആയിരുന്നു. നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റിയിരുന്നു. ചാണക്യന്‍ എന്ന പേരിലാണ് തമിഴില്‍ 2018ല്‍ ചിത്രം തീയേറ്ററുകളിലെത്തിയത്. അതേസമയം മാസ്റ്റര്‍പീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച പുരോഗമിക്കുന്നതായും നിര്‍മ്മാതാവ് സി.എച്ച് മുഹമ്മദ് അറിയിച്ചു. എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മ് ശരത്കുമാര്‍, പാഷാണം ഷാജി, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, പൂനം ബജ്‌വ, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button