GeneralLatest NewsMollywoodNEWS

ലെച്ചുവിന്റെ വരന്‍ ഷെയിന്‍ നിഗം തന്നെ ; ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രി

ചാനൽ പ്രമോ വീഡിയോയ്ക്ക് പുറമെ യുവനടൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയും തന്റെ ഉപ്പും മുളകും എൻട്രിയെ പറ്റി പറയുന്നുണ്ട്.

ഉപ്പും മുളകിൽ ഇപ്പോൾ ലച്ചുവിന്റെ വിവാഹം ആണ് ചർച്ചാ വിഷയം. ആയിരം എപ്പിസോഡുകൾക്ക് മുൻപ് തൊട്ട് ലച്ചുവിന്റെ വിവാഹം ഉണ്ടാകും എന്ന സൂചനകൾ ബാലു പുറത്ത്‌ വിട്ടിരുന്നു. ഇപ്പോൾ പരമ്പര ആയിരം എപ്പിസോഡുകൾ വിജയകരമായി പൂർത്തീകരിച്ചപ്പോൾ ആണ് ലച്ചുവിന്റെ വിവാഹത്തിനായി പാറമട വീട് ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നക്ഷത്ര കണ്ണുള്ള ആ രാജകുമാരൻ ഷെയ്ൻ നിഗം ആണ് എന്ന് ചാനൽ പുറത്തു വിട്ട പ്രമോ വീഡിയോ സൂചിപ്പിക്കുന്നു.

ചാനൽ പ്രമോ വീഡിയോയ്ക്ക് പുറമെ യുവനടൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയും തന്റെ ഉപ്പും മുളകും എൻട്രിയെ പറ്റി പറയുന്നുണ്ട്. ഉപ്പും മുളകിലേയും സർപ്രൈസ് ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രമോ വീഡിയോ ഷെയർ ചെയ്യുന്നത്. ചെക്കൻ വീട്ടിലേക്ക് വരുന്നുണ്ട് വേഗം ലച്ചുവിനെ റെഡിയാക്കി നിർത്താൻ പറഞ്ഞുകൊണ്ടാണ് പ്രോമോ ആരംഭിക്കുന്നത്. അപ്പോഴേക്കും ബുള്ളറ്റിൽ ചെക്കന്റെ മാസ് എൻട്രി. അളിയനെ കണ്ട പാടേ ദാ അളിയൻ ഇങ്ങെത്തിപ്പോയി എന്ന് പറയുന്ന കേശുവിന്റെ വാക്കുകൾ കേട്ടാണ് കുടുംബാംഗങ്ങൾ എല്ലാം ഉമ്മറത്തേക്ക് എത്തുന്നത്. ശേഷം ലച്ചുവിനെ കാണുന്ന ഭാവി വരൻ സമ്മാനം കൈമാറുകയും ലച്ചു നന്ദി പറയുകയും ചെയ്യുന്നു. പിന്നീട് മുടിയൻ അളിയനുമായി ചേർന്ന് ഷെയ്നിന്റെ കിടിലൻ ഡാൻസ് കൂടി ആയപ്പോൾ ഉപ്പും മുളകും പ്രേക്ഷകർ ഒന്ന് കൂടി ഫ്ലാറ്റ്…

മുടിയൊക്കെ വെട്ടിയതാര് എന്ന ബാലുവിന്റെ ചോദ്യത്തിന്, ഞാൻ തന്നെ വെട്ടിയതാണ് അങ്കിൾ ഇവിടെ മുഴുവൻ പ്രശ്നങ്ങൾ ആണെന്ന് ഷെയ്ൻ മറുപടി പറയുകയും ചെയ്യുന്നു. സിദ്ധാർഥ് സുകുമാരൻ എന്നാണ് ഷെയ്‌നിന്റെ ഉപ്പും മുളകും പരമ്പരയിലെ കഥാപാത്രത്തിന്റെ പേര്.വെള്ളിയാഴ്ച്ച രാത്രി ആകും ഷെയ്‌നിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button