CinemaHollywoodLatest NewsNEWS

ഭീതിപ്പെടുത്തുന്ന രംഗങ്ങളുമായി ഹൊറര്‍ ചിത്രം എ ക്വയറ്റ് പ്ലസ് വീണ്ടും എത്തുന്നു ടീസര്‍ പുറത്ത്.

 

ആരാധകരെ ഞെട്ടിക്കുന്ന ഭീതിപ്പെടുത്തുന്ന രംഗങ്ങളുമായി വീണ്ടും എ ക്വയറ്റ് പ്ലസ് എത്തുന്നു.സൂപ്പര്‍ഹിറ്റ് ഹൊറര്‍ ത്രില്ലര്‍ ചിത്രം എ ക്വയറ്റ് പ്ലേസിന്റെ ഒന്നാം ഭാഗത്തിന് വന്‍ വിജയത്തിന് ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. ജോണ്‍ ക്രസിന്‍സ്‌കി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തിരുന്നത്.

ആദ്യ ഭാഗത്തില്‍ അഭിനയിച്ച എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവര്‍ പുതിയ ഭാഗത്തിലും അണിനിരക്കുന്നുണ്ട്. ശബദ്മുണ്ടാക്കിയാല്‍ ആക്രമിക്കാന്‍ എത്തുന്ന ഭീകരജീവികള്‍ക്കെതിരെ പോരാടുന്ന മനുഷ്യരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 20ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ ഒന്നാം ഭാഗത്തിലെ ഒരോ രംഗങ്ങളും പ്രേക്ഷകരായ നമ്മളും കഥയുടെ ഭാഗം ആണെന്ന് തോന്നിപ്പോവും ,കഥാപാത്രങ്ങള്‍ നമ്മള്‍ പോലും അറിയാതെ നമ്മള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആവും ,അവര്‍ കടന്ന് പോവുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയണം എന്ന് ആഗ്രഹിച്ച് പോവും. ഒടുവില്‍ അവസാനം ഈ കഥാപാത്രങ്ങളുടെ വിധി ,അത് എന്ത് തന്നെ ആയാലും പ്രേക്ഷകനെ അത് ഒരു വല്ലാത്ത തലത്തിലേക്ക് കൊണ്ടുപോവും. ചില ചിത്രങ്ങള്‍ക്ക് മാത്രം ലഭിക്കുന്നു എന്ന് പറയപ്പെട്ട ഈ ഭാഗ്യം എ ക്വയറ്റ് പ്ലേസ് എന്ന ചിത്രത്തിന് വേണ്ടുവോളം ഉണ്ട്.

തൊണ്ണൂറ് മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രം ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ അനുവദിക്കില്ല എന്ന വാശിയില്‍ സംവിധായകന്‍ പൂര്‍ത്തിയാക്കിയതാണ് പിരിമുറുക്കവും പേടിപ്പെടുത്തുന്നതുമായ ചിത്രം. ഹൊറര്‍ വിഭാഗത്തില്‍ തന്റെ സംവിധാന അരങ്ങേറ്റം കുറിച്ച ജോണ്‍ ക്രാന്‍സിസ്‌കിന്റെ ഹിറ്റ് ചിത്രമാണ്.ഒന്നാം ഭാഗത്തില്‍ സംവിധായകന്‍ ഒരുക്കിയ വിസ്മയം രണ്ടാം ഭാഗത്തിലും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Post Your Comments


Back to top button