BollywoodGeneralLatest News

മതത്തിന്റെ പേരില്‍ സിനിമ ഉപേക്ഷിച്ചു; നടി വീണ്ടും മതം വിട്ട് സിനിമ തേടിപ്പോയെന്നു വിമര്‍ശനം

ബിച്ചില്‍ പ്രിയങ്കയോടൊപ്പം നില്‍ക്കുന്ന ചിത്രം പകര്‍ത്തിയതും ജൂണിന് മുമ്പാണ്.

മതത്തിന്റെ പേരില്‍ അഭിനയം ഉപേക്ഷിക്കുന്നതായി നടി സൈറ വസീമിന്റെ പ്രഖ്യാപനം വലിയ വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ജൂണിലാണ് സൈറ തന്റെ നിലപാട് തുറന്നു പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സൈറയുടെ ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. അതോടെ താരത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു.

സ്‌കൈ ഈസ് പിങ്കിന്റെ ട്രെയിലര്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പറഞ്ഞതെല്ലാം മറന്നോ എന്നും അന്ന് നടത്തിയ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നുവെന്നും ചിലര്‍ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സൈറ സജീവമാണെന്നും പ്രചാരണങ്ങളുണ്ട്. എന്നാല്‍ സത്യത്തില്‍ സൈറ അഭിനയം നിര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നതിനു മുന്പ് ചെയ്ത ചിത്രമാണിത്. സ്‌കൈ ഈസ് പിങ്ക്. റിലീസ് ചെയ്യുന്നത് ഇപ്പോഴാണെന്ന് മാത്രം. ബിച്ചില്‍ പ്രിയങ്കയോടൊപ്പം നില്‍ക്കുന്ന ചിത്രം പകര്‍ത്തിയതും ജൂണിന് മുമ്പാണ്. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളിലും സൈറ പങ്കെടുക്കുന്നില്ല. ഇതാണ് വാസ്തവം.

shortlink

Related Articles

Post Your Comments


Back to top button