FestivalGeneralIFFKNEWS

1000 അധിക പാസുകള്‍:  ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (ഡിസംബര്‍ 5)

22 -മത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 5 ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കും. നേരത്തെ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. സംസ്ഥാനത്തെ 2700 ഓളം വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ പേയ്‌മെന്റിനും സൗകര്യമൊരുക്കിയിട്ടുണ്ട്. 
ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ 6 ബുധനാഴ്ച രാവിലെ 11 മണി മുതല്‍ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button