CinemaMollywoodNEWS

ഏതൊരു അഭിനേതാവിന്‍റെയും വലിയ സ്വപ്നമാണത്; മഞ്ജു വാര്യര്‍

ബി. ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ ചിത്രം വില്ലന്റെ വിശേങ്ങള്‍ പങ്കുവച്ച് നടി മഞ്ജു വാര്യര്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

“നാളെ നിങ്ങളുടെ മുമ്പിലേക്ക്‌ ‘വില്ലൻ’ എത്തുകയാണ്. ലാലേട്ടൻ എന്ന വിസ്മയത്തോടൊപ്പം ഒരു സീനിൽ എങ്കിലും അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിന്റെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും”, മഞ്ജു വാര്യര്‍ പറയുന്നു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌

നാളെ നിങ്ങളുടെ മുമ്പിലേക്ക്‌ ‘വില്ലൻ’ എത്തുകയാണ്. ലാലേട്ടൻ എന്ന വിസ്മയത്തോടൊപ്പം ഒരു സീനിൽ എങ്കിലും അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിന്റെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും. ദൈവം വീണ്ടും ആ ഭാഗ്യം എനിക്കു നൽകിയിരിക്കുന്നു. ശ്രീ.ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘വില്ലൻ’ എന്ന ചിത്രത്തിലൂടെ. അദ്ദേഹത്തോടൊപ്പം ആദ്യമായിട്ടാണ് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത്. ഈ ശക്തമായ കഥാപാത്രം എനിക്ക് നൽകിയതിന് ഉണ്ണിയേട്ടന് ഹൃദയത്തിൽ തൊട്ട് നന്ദി. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭരായ അനേകം അഭിനേതാക്കളുടെയും സാങ്കേതികവിദഗ്ധരുടെയും പങ്കാളിത്തം കൊണ്ട് സമ്പന്നമാണ് ‘വില്ലൻ’. അക്ഷരാർത്ഥത്തിൽ ഒരു ത്രില്ലർ ആയിരിക്കും ഈ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button