CinemaMollywoodNEWS

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യം; വില്ലന്‍ വിസ്മയമാകുന്നത് ഇങ്ങനെയാണ്!

ഒക്ടോബര്‍ 27-നു റിലീസിന് എത്തുന്ന വില്ലന്‍ വിസ്മയം രചിക്കാന്‍ ഒരുങ്ങുമ്പോള്‍ മലയാളത്തില്‍ ആദ്യമായി ഒരു അപൂര്‍വ്വ നേട്ടം വില്ലന്‍ സ്വന്തമാക്കും. മലയാളത്തില്‍ ആദ്യമായി 150 ഫാന്‍സ്‌ ഷോകള്‍ കളിക്കുന്ന ആദ്യ ചിത്രമാകും വില്ലന്‍. പുലുമുരുകനു ശേഷം വലിയ ആഘോഷ ആരവങ്ങളോടെയാണ് ചിത്രത്തെ വരവേല്‍ക്കാന്‍ മോഹന്‍ലാലിന്‍റെ ആരാധകവൃന്ദം ഒരുങ്ങുന്നത്. പുലര്‍ച്ചെ തന്നെ വില്ലന്റെ ഫാന്‍സ്‌ ഷോകള്‍ ആരംഭിക്കും. തലസ്ഥാനമായ തിരുവനന്തപുരത്ത് ആണ് ഏറ്റവും കൂടുതല്‍ ഫാന്‍സ്‌ ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ഒന്നിക്കുന്ന നാലാമത് ചിത്രമാണ് വില്ലന്‍, മാടമ്പിയും, ഗ്രാന്‍ഡ്‌ മാസ്റ്ററും മികച്ച ബോക്സോഫീസ്‌ വിജയങ്ങളായപ്പോള്‍ മിസ്റ്റര്‍ ഫ്രോഡ് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button