CinemaLatest NewsMollywood

ക്ലിന്റ് കൊൽക്കത്തയിലേക്ക് ;പിന്തുണച്ചവർക്ക് നന്ദിയുമായി ഉണ്ണി മുകുന്ദൻ

ഡ്മണ്ട് തോമസ് ക്ലിന്റ്- നിറങ്ങളുടെ രാജകുമാരൻ. ഭൂമിയിൽ ജീവിച്ച 2500 ദിവസങ്ങൾക്കുള്ളിൽ 25000 ത്തോളം ചിത്രങ്ങൾ വരച്ചുകൂട്ടി അകാലത്തിൽ പൊലിഞ്ഞ ‌വിസ്മയ പ്രതിഭ. അധികമാരും അറിയാതെപോയ ആ ക്ഷണിക ജീവിതം സിനിമയായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത് സംവിധായകൻ ഹരികുമാറാണ്.ചിത്രത്തിലെ ക്ലിന്റ് മാസ്റ്റർ അലോകായിരുന്നു. ഉണ്ണിമുകുന്ദനും റീമ കല്ലുങ്കലുമാണ് ക്ലിന്റിന്‍റെ മാതാപിതാക്കളായി അഭിനയിച്ചത്.

ഈ ചിത്രം കേരളത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ലെങ്കിലും ചിത്രത്തെ സംബന്ധിച്ചു ഒരു സന്തോഷ വാർത്ത പുറത്തുവന്നു.23-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ നെറ്റ്പാക്ക് അവാർഡിനായി ക്ലിന്റ് തിരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദനാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. സിനിമയെ പിന്തുണച്ചവർക്ക് നന്ദി പറയാനും ഉണ്ണി മറന്നില്ല.

shortlink

Related Articles

Post Your Comments


Back to top button