CinemaMollywoodNEWS

“അടുത്തു ചെന്നാല്‍ മോഹന്‍ലാല്‍ കടിച്ചു കീറാന്‍ വരും”; വില്ലന്‍റെ ലൊക്കേഷനില്‍ നടന്ന സംഭവത്തെക്കുറിച്ച് സിദ്ധിഖ്

മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ച രാഖി ഖന്ന തന്നെ കണ്ണുകൊണ്ട് അഭിനയിക്കാന്‍ പഠിപ്പിച്ചത് മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞിരുന്നു, രാഖി ഖന്നയുടെ ഈ അഭിപ്രായത്തിനെതിരെ സിദ്ധിഖ് പറഞ്ഞ മറുപടി ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ചിരി പടര്‍ത്തി.

ലാലേട്ടന്‍ ഒരു ആക്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നും കണ്ണുകൊണ്ട് എങ്ങനെ അഭിനയിക്കണം എന്ന് തന്നെ പഠിപ്പിച്ചത് മോഹന്‍ലാല്‍ ആണെന്നുമായിരുന്നു രാഖി ഖന്ന വ്യക്തമാക്കിയത്.

അതിനു സിദ്ധിഖ് നല്‍കിയ മറുപടി ഇങ്ങനെ

പക്ഷെ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, കാരണം ഞാന്‍ മോഹന്‍ലാലുമായി അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷങ്ങളായി, ഒരിക്കല്‍ പോലും കണ്ണുകള്‍ കൊണ്ട് എങ്ങനെ അഭിനയിക്കണം എന്ന് എന്നെ പഠിപ്പിച്ചിട്ടില്ല, അടുത്തു ചെന്നാല്‍ കടിച്ചു കീറുന്ന മട്ടിലാണ് പെരുമാറുന്നത്. സിദ്ധിഖ് ചിരിയോടെ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button