CinemaGeneralNEWS

‘എന്റമ്മേട ജിമിക്കി കമ്മല്‍’ സൂപ്പറെന്ന് ഓസ്കാര്‍ അവതാരകന്‍!

മോഹന്‍ലാല്‍- ലാല്‍ജോസ് ടീമിന്‍റെ ആദ്യ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേട ജിമിക്കി കമ്മല്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിക്കുന്ന വേളയില്‍ ഓസ്കാര്‍ വേദിയിലെ അവതാരകനും ടെലിവിഷന്‍ അവതാരകനുമായ ജിമ്മി കിമ്മെല്‍ ഈ ഗാനം തനിക്ക് ഏറെ ആസ്വാദ്യകരമകുന്നുണ്ട് എന്ന്‍ തന്‍റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുകയാണ്. അപ്പാനി രവി അടങ്ങുന്ന കോളേജ് സംഘം നൃത്തചുവടുകള്‍ വയ്ക്കുന്ന ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ജിമ്മി കിമ്മലിന്റെ പ്രതികരണം. അടിച്ചു പൊളി ഗാനമെന്ന നിലയില്‍ ശ്രദ്ധ നേടുന്ന വെളിപാടിന്റെ പുസ്തകത്തിലെ ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനില്‍ പനച്ചൂരാനാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം.

shortlink

Related Articles

Post Your Comments


Back to top button