CinemaGeneralNEWS

നടിയെ കടന്നു പിടിച്ച ഡ്രൈവറിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ പ്രശസ്ത സംവിധായകന്‍ തടഞ്ഞു;വെളിപ്പെടുത്തലുമായി പത്മപ്രിയ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ അമ്മയുടെ ഇടപെടല്‍ വികാരപരം മാത്രമാണെന്നാണ് നടി പത്മപ്രിയ പറയുന്നത്. അമ്മയിലെ അംഗങ്ങളെല്ലാം ഇമെയില്‍ വഴി പ്രതികരണം അറിയിക്കുന്നുണ്ടെന്നും ഇവയെല്ലാം വികാരപരമായ കാര്യങ്ങള്‍ മാത്രമാണെന്നും പത്മ പ്രിയ വിശദീകരിക്കുന്നു.

ഒരിക്കല്‍ ഒരു നടിക്ക് നേരെ ഡ്രൈവറുടെ ആക്രമണംഉണ്ടായതായി പത്മപ്രിയ വെളിപ്പെടുത്തുന്നു. തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്കെതിരെ പരാതിയുമായി ചെന്നപ്പോള്‍ പ്രശസ്തനായ ഒരു സംവിധായകന്‍ തടയുകയായിരുന്നെന്നും പത്മപ്രിയ പങ്കുവെയ്ക്കുന്നു. സംഭവം സിനിമയെ പ്രതികൂലമായി ബാധിക്കരുത് എന്നു കരുതി സംവിധായകന്‍റെ നിര്‍ദ്ദേശത്തിനു നടി വഴങ്ങുകയാണ് ഉണ്ടായതെന്നും പത്മപ്രിയ പറയുന്നു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിലേക്ക് നല്ലൊരു വരുമാനം നല്‍കുന്ന കാര്യമാണ് സിനിമയെന്നും ഇങ്ങനെയുള്ളൊരു മേഖലയില്‍ നിന്ന് ഒരു നടിക്ക് ദുരനുഭവം നേരിട്ടപ്പോള്‍ സ്വന്തം സംഘടനയില്‍ നിന്നും എന്ത് പിന്തുണയാണ് ലഭിച്ചതെന്നും നടി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button