BollywoodCinema

ചില അസൂയാലുക്കൾ എന്നോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഹൃതിക്കിനെ കൂട്ടുപിടിച്ചു

ഹൃതിക്റോഷന്‍ തന്റെ മുന്‍കാമുകനായിരുന്നുവെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡ് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. ഋത്വിക്കിനെതിരെ മാനനഷ്ടത്തിന് കങ്കണ കേസ്കൊടുക്കയും ഇതിനെതിരെ ഋത്വിക് റോഷനും രംഗത്ത് വന്നതോടെ സംഗതി വലിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്തിരുന്നു.

ഹൃതിക്കുമായുള്ള വഴക്കിലും നിയമപോരാട്ടത്തിലും ഇപ്പോഴും വേദനയുണ്ടെന്ന് കങ്കണ ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ഈ വിഷയത്തില്‍ താന്‍ അവഹേളിക്കപ്പെടുകയായിരുന്നു. എഴുതിയിട്ടുപോലുമില്ലാത്ത ഇമെയിലിന്റെ പേരിലാണ് മാധ്യമങ്ങൾ വേട്ടയാടിയത്. മുമ്പ് മനോഹരമായ ബന്ധം കാത്തുസൂക്ഷിച്ച ആ മനുഷ്യൻ… അത് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്ന് കങ്കണ പറയുന്നു.

തന്നോട് പ്രതികാരം ചെയ്യാൻ തക്കം പാർത്തിരുന്ന ചില അസൂയാലുക്കൾ അയാൾക്കൊപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ ഈ പ്രശ്നത്തില്‍ സിനിമാ ലോകത്തെ ചിലര്‍ തനിക്ക് പിന്തുണ നല്‍കിയെന്നും അവര്‍ പറയുന്നു. ആദ്യം അവർ പറയുന്ന കാര്യം തെളിയിക്കട്ടെ എന്നിട്ട് ഞാൻ മാപ്പുപറയാം കങ്കണ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button