GeneralNEWS

സ്ത്രീപീഡനത്തെ പ്രമേയമാക്കി ശരത് പയ്യാവൂര്‍ സംവിധാനം ചെയ്ത പെനനന്‍സ് എന്ന ഹ്രസ്വചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു.

ആത്മപീഡ എന്നാണ് പെനനന്‍സ് എന്ന വാക്കിനര്‍ത്ഥം. ആവശ്യമുള്ള സന്ദര്‍ഭത്തില്‍ തന്‍റേടം കാണിക്കാതെ പിന്നീട് കഠിനമായ കുറ്റബോധം കൊണ്ട് നീറുന്ന മനുഷ്യര്‍ അവര്‍ക്ക് സ്വയം വിധിക്കുന്ന ശിക്ഷയാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. സംഭാഷണങ്ങള്‍ അധികമില്ലാത്ത ഈ ഹ്രസ്വചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത് അതിലെ വന്യമായ പശ്ചാത്തല സംഗീതം കൊണ്ടാണ്.

സ്വന്തം അമ്മയും സഹോദരിയും മാത്രം സ്ത്രീകള്‍, മറ്റുള്ളവരെയെല്ലാം വെറും പെണ്‍ ശരീരങ്ങളായി മാത്രം കാണുന്ന നമ്മുടെ സമൂഹത്തിന് ശക്തമായ ഒരു താക്കീതാണ് ഈ ചിത്രം. ഒരു പെണ്ണിന്‍റെ  മാനം കണ്‍മുന്നില്‍ നശിപ്പിക്കപ്പെട്ടിട്ടും പ്രതികരിക്കാതെ കടന്നു പോകുന്ന ദൃക്സാക്ഷികള്‍, കണ്ടാലും ഇല്ലെന്നു പറയുന്ന പരിസരവാസികള്‍, ഒരു കൈ സഹായം നീട്ടാതെ കടന്നു പോകുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാണ്. നമുക്കരികിലുള്ള ഓരോ സ്ത്രീയെയും സംരക്ഷിക്കാനുള്ള കടമ നമുക്കുണ്ടാവണം. ശരത് പയ്യാവൂര്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button